twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി സഹായിച്ചില്ല, മോഹന്‍ലാല്‍ പണം നല്‍കി സഹായിച്ചു; മനസ് തുറന്ന് ജഗദീഷ്

    |

    മലയാളികളുടെ പ്രിയ താരമാണ് ജഗദീഷ്. എന്നും മലയാൡള്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. തുടക്കത്തില്‍ അപ്പുക്കുട്ടനായും മായിന്‍കുട്ടിയുമായുമൊക്കെ ചിരിപ്പിച്ചിരുന്ന ജഗദീഷ് പിന്നീട് നായകനായും സഹനടനായുമെല്ലാം കയ്യടി നേടി. വില്ലനായും അദ്ദേഹം അമ്പരപ്പിച്ചിട്ടുണ്ട്.

    Also Read: രണ്ട് മതാചാരപ്രകാരവും ചടങ്ങുകള്‍ നടത്തി; ചന്ദ്രയുടെയും ടോഷിന്റെയും കുഞ്ഞുവാവയെ സ്വീകരിക്കാനൊരുങ്ങി കുടുംബംAlso Read: രണ്ട് മതാചാരപ്രകാരവും ചടങ്ങുകള്‍ നടത്തി; ചന്ദ്രയുടെയും ടോഷിന്റെയും കുഞ്ഞുവാവയെ സ്വീകരിക്കാനൊരുങ്ങി കുടുംബം

    അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല കഥാകൃത്ത്, ഗായകന്‍, ഛായാഗ്രാഹകന്‍ തുടങ്ങി സിനിമയുടെ മറ്റ് മേഖലകളിലും അദ്ദേഹം പ്രതിഭ തെളിയിച്ചിട്ടുണ്ട്. സിനിമയുടെ പുറത്തുള്ള ജഗദീഷും ശ്രദ്ധേയനാണ്. അധ്യാപകന്‍ എന്ന നിലയില്‍ കൂടി കഴിവ് തെളിയിച്ചിട്ടുള്ള ജഗദീഷ് തന്റെ രാഷ്ട്രീയത്തിന്റെ പേരിലും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഓര്‍മ്മയും ജഗദീഷിനുണ്ട്.

    തിരഞ്ഞെടുപ്പില്‍

    ഒരിക്കല്‍ ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ചും മോഹന്‍ലാലില്‍ നിന്നും ലഭിച്ച സഹായത്തെക്കുറിച്ചും മമ്മൂട്ടിയുടെ പ്രതികരണത്തെക്കുറിച്ചുമൊക്കെ ജഗദീഷ് മനസ് തുറക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    Also Read: നാത്തൂൻ അനന്യ ഫ്രണ്ട്‌ലിയാണ്; ഒടുവില്‍ ഹണിമൂണ്‍ വേണ്ടെന്ന് വെക്കാനുള്ള കാരണത്തെ കുറിച്ച് അര്‍ജുനും ഭാര്യയുംAlso Read: നാത്തൂൻ അനന്യ ഫ്രണ്ട്‌ലിയാണ്; ഒടുവില്‍ ഹണിമൂണ്‍ വേണ്ടെന്ന് വെക്കാനുള്ള കാരണത്തെ കുറിച്ച് അര്‍ജുനും ഭാര്യയും

    2016 ലെ നിയമസഭ തിരഞ്ഞെടുപ്പിലായിരുന്നു ജഗദീഷ് മത്സരിച്ചത്. രാഷ്ട്രീയത്തിലെ സിനിമാക്കാരനായ ഗണേഷ് കുമാറിനോടായിരുന്നു ജഗദീഷ് മത്സരിച്ചത്. ആ തിരഞ്ഞെടുപ്പില്‍ ഗണേഷിന് വേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിന് ഇറങ്ങിയത് അന്ന് വലിയ വാര്‍ത്തയായി മാറിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് മോഹന്‍ലാലുമായി പിണക്കമൊന്നുമില്ലെന്നാണ് ജഗദീഷ് പറയുന്നത്. മോഹന്‍ലാല്‍ എന്തുകൊണ്ട് ഗണേഷ്‌കുമാറിന് വേണ്ടി പോയി എന്നത് തനിക്ക് അറിയാവുന്ന കാര്യങ്ങളാണെന്നും ജഗദീഷ് പറയുന്നുണ്ട്.

    ഇഷ്ടക്കൂടുതല്‍


    വ്യക്തിപരമായ ചില കാര്യങ്ങള്‍ രാഷ്ട്രീയത്തില്‍ കൂട്ടിക്കുഴയ്ക്കാന്‍ പാടില്ല. തന്നോടുള്ള അനിഷ്ടം കൊണ്ടല്ല. ഗണേഷിനോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടും അല്ലെന്നായിരുന്നു മോഹന്‍ലാലിനെക്കുറിച്ച് താരം പറഞ്ഞത്. അദ്ദേഹത്തിന്റെ സ്വാതന്ത്രമാണ് അങ്ങനെയൊരു തീരുമാനത്തിന് പിന്നിലെന്നും ജഗദീഷ് അഭിപ്രായപ്പെടുന്നുണ്ട്. അദ്ദേഹത്തിന് അങ്ങനെയൊരു തീരുമാനം ആ സമയത്ത് എടുക്കേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നു.

    Also Read: സെക്സിൽ റോൾ പ്ലേ ചെയ്തിട്ടുണ്ടോയെന്ന് ചോദ്യം; കിയാര നൽകിയ മറുപടി ഇങ്ങനെAlso Read: സെക്സിൽ റോൾ പ്ലേ ചെയ്തിട്ടുണ്ടോയെന്ന് ചോദ്യം; കിയാര നൽകിയ മറുപടി ഇങ്ങനെ

    അതേസമയം, ഇപ്പോഴും താനും മോഹന്‍ലാലും തമ്മില്‍ നല്ല സൗഹൃദത്തിലാണെന്നും ജഗദീഷ് പറയുന്നുണ്ട്. ആ സമയത്ത് പിരിവൊന്നും നടത്തിയിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചരണത്തിനു വേണ്ടി തനിക്ക് പൈസ തന്നിട്ടുള്ളയാളാണ് മോഹന്‍ലാല്‍ എന്നും ജഗദീഷ് ഓര്‍ക്കുന്നുണ്ട്. കൂടാതെ അന്ന് മോഹന്‍ലാലിന് താന്‍ ജയിച്ചു വരണമെന്ന് ഉള്ളില്‍ ആഗ്രഹമുണ്ടായിരുന്നിരിക്കാമെന്നും ജഗദീഷ് അഭിപ്രായപ്പെടുന്നുണ്ട്.

    മമ്മൂട്ടി

    അതേസമയം, മറ്റൊരു സൂപ്പര്‍ താരമായ മമ്മൂട്ടി സാമ്പത്തിക സഹായങ്ങള്‍ ഒന്നും തന്നിട്ടില്ലെന്നും ജഗദീഷ് പറഞ്ഞു. എന്നാല്‍ ഫേസ്ബുക്കിലൊക്കെ തന്നെ അനുഗ്രഹിക്കുന്ന രീതിയിലുള്ള ഫോട്ടോകളൊക്കെ ഇട്ടിരുന്നുവെന്നും ജഗദീഷ് കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

    അഭിനേതാവ്, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, ടെലിവിഷന്‍ അവതാരകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ അദ്ദേഹം പ്രതിഭ തെളിയിച്ചിട്ടുണ്ട്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയിലൂടെയായിരുന്നു ജഗദീഷിന്റെ അഭിനയ അരങ്ങേറ്റം. പിന്നീട് മലയാള സിനിമയിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു. ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങളെ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. അപ്പുക്കുട്ടനും മായിന്‍ കുട്ടിയുമൊക്കെ ഉദാഹരണങ്ങള്‍.

    അണിയറയിലുള്ളത്

    രചയിതാവ് എന്ന നിലയിലും ഒരുപാട് ഹിറ്റുകള്‍ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. മുത്താരം കുന്ന് പിഒ, അക്കരെ നിന്നൊരു മാരന്‍, മഴ പെയ്യുന്ന മദ്ദളം കൊട്ടുന്നു, നന്ദി വീണ്ടും വരിക, ഒരു മുത്തശ്ശിക്കഥ എന്നീ സിനിമകളുടെ കഥ ജഗദീഷിന്റേതായിരുന്നു. അധിപന്‍, മിണ്ടാപ്പൂച്ചക്ക് കല്യാണം, ഗാനമേള, തുടങ്ങിയ സിനിമകളുടെ തിരക്കഥയും ജഗദീഷായിരുന്നു. മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ചിത്രത്തിലെ സംഭാഷണങ്ങളും അദ്ദേഹത്തിന്റേതായിരുന്നു.

    പട ആണ് ജഗദീഷ് അഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ഹെഡ്മാസ്റ്റര്‍, ഗോള്‍ഡ്, വീക്കം, കാപ്പ്, മരതകം, തുടങ്ങിയ സിനിമകളാണ് അദ്ദേഹത്തിന്റെതായി അണിയറയിലുള്ളത്.

    Read more about: jagadeesh
    English summary
    Jagadeesh Opens Up About Mohanlal Helping Him During Election
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X