For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മനസില്‍ വരുന്ന കഥയിലെ നായകന് മമ്മൂക്കയുടെ രൂപഭംഗിയാണ്, മെഗാസ്റ്റാറിനെ കുറിച്ച് ജി വേണുഗോപാല്‍

  |

  സിനിമയില്‍ അഞ്ച് പതിറ്റാണ്ട് തികച്ച മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയിയയില്‍ എത്തിയത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, പൃഥ്വിരാജ് ഉള്‍പ്പെടെ മലയാളത്തിലെ മുന്‍നിര താരങ്ങളും മറ്റ് സിനിമാ പ്രവര്‍ത്തകരുമെല്ലാം തന്നെ മമ്മൂക്കയ്ക്ക് ആശംസകളുമായി എത്തി. പ്രിയപ്പെട്ട ഇച്ചാക്കയെ ഉമ്മ വെക്കുന്ന ഒരു മനോഹര ചിത്രം പങ്കുവെച്ചാണ് മോഹന്‍ലാലിന്‌റെ പോസ്റ്റ് വന്നത്. 1971ല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സൂപ്പര്‍ താരത്തിന്‌റെ തുടക്കം.

  ഗ്ലാമറസായി നടി നിവേദ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

  പീന്നീട് വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ ശ്രദ്ധേയ ചിത്രങ്ങള്‍ ചെയ്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മമ്മൂക്ക മാറി. ന്യൂഡല്‍ഹി പോലുളള സിനിമകളിലൂടെ അദ്ദേഹം സൂപ്പര്‍താര പദവിയില്‍ എത്തി. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമെല്ലാം സിനിമകള്‍ ചെയ്ത മമ്മൂട്ടിക്ക് അവിടെയും നിരവധി ആരാധകരാണുളളത്. അഭിനയത്തോടുളള അഭിനിവേശം കൊണ്ട് ഇന്നും സിനിമയില്‍ സജീവമാണ് മമ്മൂക്ക. ഇതേകുറിച്ച് അദ്ദേഹം തന്നെ മുന്‍പ് ഒരഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

  അതേസമയം അമ്പത് വര്‍ഷം തികച്ച മമ്മൂക്കയ്ക്ക് ആശംസകള്‍ നേര്‍ന്ന് പിന്നണി ഗായകന്‍ ജി വേണുഗോപാലിന്‌റെതായി വന്ന പോസ്റ്റും ശ്രദ്ധേയമായിരുന്നു. 'സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുക, അതും ഒന്നാം നിരയില്‍ തന്നെ, എക്കാലവും ചെറുപ്പമായ് നിന്ന് കൊണ്ട്... അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ നേട്ടം എന്ന് കുറിച്ചുകൊണ്ടാണ് ജി വേണുഗോപാലിന്‌റെ കുറിപ്പ് തുടങ്ങുന്നത്.

  ആരെയാണാരെയാണേറെയിഷ്ടം എന്ന് ചോദിച്ചാല്‍ എന്റെ മനസ്സില്‍ തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന മമ്മൂട്ടി കഥാപാത്രങ്ങള്‍ ജീവനോടെ ഇറങ്ങി വന്ന് അതിപ്രശസ്തമായ ഓരോ പഞ്ച് ഡയലോഗുകള്‍ ഉരുവിടാന്‍ തുടങ്ങും, ജി വേണുഗോപാല്‍ പറയുന്നു. തനിയാവര്‍ത്തനത്തിലെ ബാലന്‍, മൃഗയയിലെ വാറുണ്ണി, ഒരു വടക്കന്‍ വീരഗാഥയിലെ ചന്തു, പൊന്തന്‍മാട, വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായര്‍, സിബിഐയിലെ സേതുരാമയ്യര്‍, അമരത്തിലെ അച്ചൂട്ടി, രാജമാണിക്യത്തിലെ ബെല്ലാരി രാജ...

  പത്തേമാരിയിലെ പള്ളിക്കല്‍ നാരായണന്‍, ഒരേ കടലിലെ ഡോ നാഥന്‍, ദളപതിയിലെ ദേവരാജ്, പ്രാഞ്ചിയേട്ടനിലെ ഫ്രാന്‍സിസ്, മുന്നറിയിപ്പിലെ രാഘവന്‍, പേരന്‍ബിലെ അമുദവന്‍, അങ്ങനെ എന്നെ ചിരിപ്പിച്ച, കരയിച്ച, ചിന്തിപ്പിച്ച, ഉറക്കത്തില്‍ പോലും വിട്ടുമാറാത്ത എത്രയെത്ര പേര്‍. പെട്ടെന്ന് മനസ്സില്‍ ഒരു കഥ വന്നാല്‍ ആദ്യം ആ കഥാപാത്രത്തിന് മമ്മൂക്കയുടെ രൂപഭംഗിയും, ശബ്ദ സൗകുമാര്യവും എല്ലാം ഒത്ത് ചേരും.

  കൊച്ചിന്‍ ഹനീഫയുടെ കഴിവ് കൊണ്ട് മാത്രം വിജയിച്ച പടമല്ല അത്, മമ്മൂട്ടി ചിത്രത്തെ കുറിച്ച് നിര്‍മ്മാതാവ്

  50 Years Of Mammoottysm: Interesting facts about the Megastar| FilmiBeat Malayalam

  അങ്ങനെയൊരു കഥ ഞാന്‍ എന്റെ മനസ്സിലിട്ട് താലോലിച്ച് വളര്‍ത്തുകയാണ്. എന്നെങ്കിലും മമ്മുക്കയെ പറഞ്ഞ് കേള്‍പ്പിക്കാന്‍. പ്രിയപ്പെട്ട മമ്മൂക്ക, നിങ്ങള്‍ എപ്പോഴും ഞങ്ങളുടെ ഹൃദയത്തിലും സിനിമാ സ്വപ്നങ്ങളിലും ഉണ്ടാകും.
  നിങ്ങളുടെ മഹത്തായ 50 വര്‍ഷ കരിയറിന് ആശംസകള്‍, ജി വേണുഗോപാല്‍ കുറിച്ചു. അതേസമയം ജി വേണുഗോപാലിന്‌റെ പോസ്റ്റിന് താഴെ മമ്മൂക്കയ്ക്ക് ആശംസകള്‍ നേര്‍ന്ന് ആരാധകരും എത്തി.

  മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിക്കാന്‍ ആരാധകര്‍ക്കൊപ്പം നിന്ന മമ്മൂട്ടി, താരങ്ങളെ കുറിച്ചുളള അറിയാകഥ

  എത്രയും വേഗം താങ്കളുടെ കഥ ഈ മഹാനടന്റെ കാതിലും മനസ്സിലുമെത്തിക്കുക. അങ്ങനെ ഒരനശ്വര ചിത്രത്തിന്റെ പിറവിക്ക് പൊൻവേണുവൂതുക. സ്നേഹാശംസകൾ, എന്നാണ് ഒരാള്‍ ഗായകന്‌റെ പോസ്റ്റിന് താഴെ കുറിച്ചത്. ആ കഥ വേണുച്ചേട്ടൻ്റ ശബ്ദം പോലെ ആർദ്ര മധുരമുള്ളതാകട്ടെ. മമ്മുക്കയെ നായകനാക്കി വേണു ചേട്ടൻ തന്നെ സംവിധാനം ചെയ്യണം എന്ന് മറ്റൊരാളും കുറിച്ചു.

  പൃഥ്വിരാജിനെ കുറിച്ചുളള രഹസ്യം ആരോടും പറഞ്ഞില്ല, സംവിധായകന് കൊടുത്ത ഉറപ്പാണ് അത്, തുറന്നുപറഞ്ഞ് ഷോബി തിലകന്‍

  Read more about: mammootty g venugopal
  English summary
  Singer G Venugopal Opens Up He Has A Script For Megastar Mammootty, Write-up Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X