For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇഷ്ടപ്പെട്ടയാൾ മഞ്ജു വാര്യർ തന്നെ; കാവ്യയെ മേക്കപ്പ് ചെയ്തപ്പോൾ; രഞ്ജുവും ജാൻമണിയും അന്ന് പറഞ്ഞത്

  |

  മലയാള സിനിമയിൽ ഇനി എത്ര നടിമാർ വന്നാലും ​മഞ്ജു വാര്യരെയും കാവ്യ മാധവനെയും പോലെ വാർത്തകളിൽ നിറയാനുള്ള സാധ്യത വളരെ കുറവാണ്. അത്ര മാത്രം രണ്ട് പേരുടയും ജീവിതം സിനിമാ ലോകത്ത് ചർച്ച ആയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധമെടുത്താൽ സിനിമകളെ വെല്ലുന്ന കഥയാണ്. മഞ്ജുവിന്റെ ജീവിതത്തിൽ കാവ്യയ്ക്കും കാവ്യയുടെ ജീവിതത്തിൽ‌ മഞ്ജുവിനും നല്ല രീതിയിൽ അല്ലെങ്കിലും വലിയ സ്വാധീനമുണ്ട്.

  Also Read: കാവ്യയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്നത് മഞ്ജുവിന് നേരത്തെ അറിയാം; അത് ദിലീപ് അറിഞ്ഞിരുന്നില്ല, ലിബർട്ടി ബഷീർ

  മഞ്ജുവിന്റെ പ്രണയ വിവാ​ഹം, പിന്നീടുള്ള സ്വകാര്യ ജീവിതം എല്ലാ ഇല്ലാതായത് കാവ്യയുടെ വരവിന് ശേഷമാണെന്നാണ് ആരാധകർ പറയുന്നത്. ദിലീപുമായുള്ള കാവ്യയുടെ പ്രണയം മഞ്ജുവുമായുള്ള വിവാഹം തകർത്തെന്നാണ് സിനിമാ ലോകത്തെ സംസാരം. ഭർത്താവും മകളും ജീവിതത്തിൽ നിന്ന് നഷ്ടപ്പെട്ട മഞ്ജുവിന് പിന്നീട് തുണയായത് സിനിമാ ലോകമാണ്.

  13 വർഷം മുമ്പ് ഉപേക്ഷിച്ച് പോയ സിനിമാ ലോകം മഞ്ജുവിനെ ഇരു കൈയും നീട്ടി സ്വീകരിച്ചു. മറുവശത്ത് കാവ്യ സിനിമകളിൽ നിന്ന് മാറി ദിലീപിനൊപ്പം വിവാഹ ജീവിതത്തിലേക്ക് കടന്നു. ഇന്നും ഈ വിഷയം ജനങ്ങൾക്കിടയിൽ ചർച്ചയാവുന്നു. ‌

  Also Read: ഞാന്‍ തെറ്റുകാരനല്ല, കുടുംബത്തിനും മനഃസാക്ഷിയ്ക്കും അതറിയാം, യേശു കൂടെയുണ്ട്: വിജയകുമാര്‍

  ഇന്ന് മഞ്ജു സോഷ്യൽ മീഡിയയിൽ പ്രകീർത്തിക്കപ്പെടുമ്പോൾ കാവ്യക്ക് നേരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. തങ്ങൾ മൂവർക്കുമിടയിൽ നടന്നതെന്തെന്ന് ദിലീപോ, മഞ്ജുവോ കാവ്യയോ ഇതുവരെ പൊതു ജന മധ്യത്തിൽ പറഞ്ഞിട്ടില്ല.

  ഊഹങ്ങളും പറഞ്ഞ് കേട്ട കാര്യങ്ങളും വെച്ച് കാവ്യയെ എന്തിനാണ് കുറ്റപ്പെടുത്തുന്നതെന്ന് നടിയുടെ ആരാധകർ ചോദിക്കുന്നു. മറുവശത്ത് മഞ്ജു ആരെയും കുറ്റപ്പെടുത്താതെ എല്ലാ ദുഖങ്ങളും പുഞ്ചിരിയിൽ ഒതുക്കുകയാണെന്ന് മഞ്ജുവിന്റെ ആരാധകരും പറയുന്നു.

  ഇപ്പോഴിതാ ഇരു നടിമാരെയും പറ്റി മേക്കപ്പ് ആർട്ടിസ്റ്റുമാരായ രഞ്ജു രഞ്ജിമാറും ജാൻമണിയും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കൈരളി ടിവിയിലെ ജെബി ജം​ഗ്ഷനിൽ സംസാരിക്കുകയായിരുന്നു രണ്ട് പേരും. മേക്കപ്പ് ചെയ്ത സെലിബ്രറ്റികളെക്കുറിച്ച് പറഞ്ഞപ്പോഴാണ് ഇരുവരും നടിമാരെ പറ്റി പരാമർശിച്ചത്.

  മേക്കപ്പ് ചെയ്തിട്ട് മുഖം ചുളിച്ച നടി ആരെന്ന ചോദ്യത്തിന് ഒരാളുണ്ടെന്ന് രഞ്ജുവും ജാന്മണിയും പറഞ്ഞു. പക്ഷെ പേര് പറയാൻ പറ്റില്ല ഭയങ്കര പ്രശ്നമാവുമെന്നും ഇവർ പറഞ്ഞു. മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ മഞ്ജു വാര്യർ, കാവ്യ, അമല, നയൻതാര, മംമ്ത എന്നിവരെ റാങ്ക് ചെയ്യാൻ പറഞ്ഞപോൾ മഞ്ജുവിന്റെ പേരാണ് ജാൻമണി പറഞ്ഞത്.

  ഏറ്റവും കൂടുതൽ സമയം എടുക്കുന്നത് ഏത് ആർട്ടിസ്റ്റിനെ മേക്കപ്പ് ചെയ്യുമ്പോഴാണെന്ന ചോദ്യത്തിൽ നിന്നും ജാൻമണി ഒഴിഞ്ഞ് മാറി. രണ്ട് പേർക്കും ഒരാളുടെ പേരാണ് പറയാനുള്ളതെന്നും പക്ഷെ പേര് പറയാൻ പറ്റില്ലെന്നും ജാൻമണി പറഞ്ഞു.

  എന്നാൽ കാവ്യ മാധവനാണ് ഏറ്റവും കൂടുതൽ സമയമെടുത്ത് മേക്ക് അപ്പ് ചെയ്യുന്നതെന്ന് രഞ്ജു രഞ്ജിമാർ തുറന്ന് പറഞ്ഞു. അവൾക്ക് മേക്കപ്പിൽ നല്ല താൽപര്യമുള്ള കുട്ടി ആണ് . മേക്കപ്പിനെ പറ്റി അറിയാവുന്ന ആളാണെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു.

  കാവ്യയുടെ പേര് പറഞ്ഞപ്പോൾ ജാൻമണി ഒന്ന് പകയ്ക്കുന്നതും വീഡിയോയിൽ കാണാം. രഞ്ജു തന്റെ മറുപടിക്ക് നൽകിയ വിശദീകരണം കേട്ട് നിങ്ങൾ യഥാർത്ഥത്തിൽ ഒരു നയതന്ത്രജ്ഞ ആവേണ്ട ആളാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.

  Read more about: manju warrier kavya madhavan
  English summary
  When Renju Renjimar And Jaanmoni Das Rated Manju Warrier And Kavya Madhavan In Terms Of Make Up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X