»   » കഴിഞ്ഞ വര്‍ഷങ്ങളിലെ മികച്ച നടിമാര്‍ ഇവരായിരുന്നു! ഇത്തവണ കപ്പ് നേടുന്നത് ആരായിരിക്കും?

കഴിഞ്ഞ വര്‍ഷങ്ങളിലെ മികച്ച നടിമാര്‍ ഇവരായിരുന്നു! ഇത്തവണ കപ്പ് നേടുന്നത് ആരായിരിക്കും?

Written By:
Subscribe to Filmibeat Malayalam

വീണ്ടുമൊരു ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് കൂടി മലയാള സിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു. താരരാജാക്കന്മാരും യുവതാരങ്ങളുമെല്ലാം മത്സരിച്ചഭിനയിക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ വര്‍ഷം കണ്ടിരുന്നത്. കഴിഞ്ഞ വര്‍ഷം പ്രേക്ഷകരുടെ വിധി പോലെ അര്‍ഹിച്ചവര്‍ക്ക് തന്നെയായിരുന്നു പുരസ്‌കാരം കിട്ടിയിരുന്നത്. ഇത്തവണയും അത് പ്രതീക്ഷിച്ചാണ് എല്ലാവരും കാത്തിരിക്കുന്നത്.

മികച്ച നടിമാരുടെ കണക്ക് എടുക്കുവാണേല്‍ കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം പുതുമുഖ നടിയായി എത്തിയ രജീഷ വിജയനായിരുന്നു സ്വന്തമാക്കിയത്. അതിന് മുന്‍പുമുള്ള വര്‍ഷങ്ങളിലും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട സുന്ദരിമാര്‍ ആരൊക്കെയാണെന്ന് അറിയാമോ?

രജിഷ വിജയന്‍

2016 ലെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് രജിഷ വിജയനായിരുന്നു. രജിഷ നായികയായി അരങ്ങേറ്റം കുറിച്ച അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയിലെ പ്രകടനത്തിലൂടെയായിരുന്നു നടിയെ തേടി പുരസ്‌കാരം എത്തിയത്. സിനിമയില്‍ എലിസബത്ത് എന്ന എലിയെ ആയിരുന്നു രജിഷ വിജയന്‍ അവതരിപ്പിച്ചിരുന്നത്.

പാര്‍വ്വതി

ഇന്ന് മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന പാര്‍വ്വതിയ്ക്കായിരുന്നു 2015 ലെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കിട്ടിയത്. എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി എന്നീ സിനിമകളിലെ പാര്‍വ്വതിയുടെ പ്രകടനത്തെ വിലയിരുത്തിയായിരുന്നു പുരസ്‌കാരം കിട്ടിയിരുന്നത്.

നസ്രിയ നസിം

വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്നിരുന്നെങ്കിലും വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് നസ്രിയ. ബാലതാരമായി സിനിമയിലെത്തിയ നസ്രിയയായിരുന്നു 2014 ലെ മികച്ച നടി. ബാംഗ്ലൂര്‍ ഡെയിസ്, ഓം ശാന്തി ഓശാന എന്നീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയായിരുന്നു നസ്രിയയെ തേടി ഭാഗ്യം എത്തിയത്.

ആന്‍ അഗസ്റ്റിന്‍

ആര്‍ട്ടിസ്റ്റ് എന്ന സിനിമയിലെ ഗായത്രി എന്ന ശക്തമായ കഥാപാത്രത്തിന്റെ പ്രകടനത്തിലൂടെയായിരന്നു ആന്‍ അഗസ്റ്റിനെ തേടി പുരസ്‌കാരം എത്തിയത്. 2013 ലായിരുന്നു നടിയ്ക്ക് അംഗീകാരം കിട്ടിയത്.

റിമ കല്ലിങ്കല്‍

റിമ കല്ലിങ്കല്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസിലേക്ക് ഓടി വരുന്ന സിനിമയാണ് 22 ഫീമെയില്‍ കോട്ടയം. സിനിമയിലെ ടെസ എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തിലൂടെയായിരുന്നു 2012 ല്‍ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റിമയ്ക്ക് കിട്ടിയിരുന്നത്.

ആക്ഷേപ ഹാസ്യമാക്കി, മടിയന്മാരുടെ പുകവലി കഥയുമായി തീവണ്ടി! ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ കിടുക്കി!

മോനായി ബത്‌ലഹേമിലെത്തിയത് എങ്ങനെയാണെന്ന് അറിയാമോ? അനാഥനായ മോനായിയുടെ കഥ വൈറലാവുന്നു!!

English summary
Winners of Kerala State Film Awards best actress title of the past 5 years!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam