For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജയിലറിൽ രജനികാന്തിനൊപ്പം വിനായകൻ? തലൈവരുടെ പുതിയ ചിത്രത്തിൽ വില്ലനായി എത്തുമെന്ന് റിപ്പോർട്ട്

  |

  മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് നടന്‍ വിനായകന്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്തി പിന്നീട് മലയാള സിനിമയിലെ മികച്ച നടന്‍മാരില്‍ ഒരാളായി മാറുകയായിരുന്നു വിനായകൻ. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെയാണ് വിനായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹാസ്യ വേഷങ്ങളിലും വില്ലനായും അഭിനയ പ്രാധാന്യമുള്ള മറ്റു വേഷങ്ങളിലും വിനായകൻ തിളങ്ങിയിരുന്നു. അഭിനയത്തിന് പുറമെ സംഗീത സംവിധായകനായും വിനായകന്‍ കഴിവ് തെളിയിച്ചിരുന്നു.

  അടുത്തിടെ പുറത്തിറങ്ങിയ പട, ഒരുത്തീ, പന്ത്രണ്ട് തുടങ്ങിയ ചിത്രങ്ങളിലെ വിനായകന്റെ പ്രകടനം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. ഇപ്പോഴിതാ, വിനായകന്റെ മറ്റൊരു സിനിമ സംബന്ധിച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അണ്ണാത്തെ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രജനീകാന്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ജയിലർ എന്ന സിനിമയിൽ വിനായകനും എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ.

  Also Read: സിൽക് സ്മിതയോട് അടങ്ങാത്ത അഭിനിവേശവുമായി രജനീകാന്ത്; രോഷത്തിൽ പ്രതികരിച്ച ആരാധക

  ജയിലർ ചിത്രം പ്രഖ്യാപിച്ച അന്ന് മുതൽ ചിത്രത്തിന്റെ കാസ്റ്റിങ് സംബന്ധിച്ച ഊഹാപോഹങ്ങൾ പല ദിക്കുകളിൽ നിന്നായി ഉയർന്നു വരുന്നുണ്ടായിരുന്നു. അതിൽ ഏറ്റവും പുതിയതാണ് ഇത്. ചിത്രത്തിന്റെ ഫാസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ പുറത്തിറങ്ങിയതിന് പിന്നാലെയാണ് സിനിമയിൽ വിനായകനും ഉണ്ടെന്ന വാർത്തകൾ പുറത്തു വന്നത്.

  ട്രേഡ് അനലിസ്റ്റും എന്റർടെയ്ന്റ്മെന്റ് ട്രാക്കറുമായ ശ്രീധർ പിള്ളയാണ് വിനായകൻ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന് ട്വീറ്ററിലൂടെ അറിയിച്ചത്. "സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജയിലറിൽ മലയാള നടൻ വിനായകന് ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു", എന്നാണ് ശ്രീധർ പിള്ള ട്വിറ്ററിൽ കുറിച്ചത്.

  Also Read: തൃഷ രാഷ്ട്രീയത്തിലേക്കോ? മറുപടിയുമായി നടിയുടെ അമ്മ

  ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ ആയിരിക്കും വിനായകൻ അവതരിപ്പിക്കുക എന്നാണ് പോസ്റ്റിന് താഴെ കമന്റുകൾ. എന്നാൽ ചിത്രത്തിൽ വിനായകൻ അഭിനയിക്കുന്നത് സംബന്ധിച്ച് വിനായകനോ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്നോ ഔദ്യോ​ഗിക പ്രതികരണങ്ങൾ ഒന്നും വന്നിട്ടില്ല.

  അതേസമയം, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. കണ്ണുകളില്‍ ഗൗരവം നിറച്ച് നടന്നടുക്കുന്ന ലുക്കിലായിരുന്നു രജനീകാന്ത് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റർ രജനി ആരാധകർ ഏറ്റെടുത്തിരുന്നു.

  Also Read: സൂര്യയുടെ ആ പെരുമാറ്റമാണ് ഇഷ്ടം തോന്നാൻ കാരണം; പ്രണയകാലമോർത്ത് ജ്യോതിക

  Recommended Video

  മാധ്യമങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് വിനായകൻ | Vinayakan's Reply To Media | Oneindia

  ബീസ്റ്റ് എന്ന വിജയ് ചിത്രത്തിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചതയാണ് വിവരം. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ വരുന്ന ചിത്രത്തില്‍, പേര് സൂചിപ്പിക്കുന്നതുപോലെ ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് എത്തുകയെന്നാണ് വിവരം. ചിത്രത്തിന് പ്രതിഫലമായി രജനികാന്ത് 151 കോടി രൂപയാണ് കൈപറ്റുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ചിത്രത്തിന് 100 കോടി ആയിരുന്നു രജനികാന്തിന്റെ പ്രതിഫലം.

  അനിരുദ്ധ് രവിചന്ദര്‍ സംഗീതം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. തമന്നയാണ് നായികയായി എത്തുന്നതെന്നാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളില്ല. രമ്യാ കൃഷ്‍ണനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട് എന്ന് പാറയപ്പെടുന്നുണ്ട്. പടയപ്പ എന്ന വമ്പൻ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്നത്. ശിവകാര്‍ത്തികേയനും ചിമ്പുവും ജയിലറിന്റെ ഭാഗമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

  Read more about: vinayakan
  English summary
  Is Malayalam actor Vinayakan going to share screen with Rajinikanth in Jailer? Here's what the reports says
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X