For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇൻസ്റ്റ​ഗ്രാമിൽ‌ ഭർത്താവിനെ അൺ‌ഫോളോ ചെയ്തു'; സാമന്തയെ അനുകരിച്ച് ചിരഞ്ജീവിയുടെ മകൾ ശ്രീജ

  |

  തെന്നിന്ത്യയിലിപ്പോൾ വിവാഹമോചനത്തിന്റെ കാലമാണെന്ന് തോന്നുന്ന തരത്തിൽ തുടരെ തുടരെ നിരവധി വിവാഹ മോചനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജൂലൈയിലാണ് മലയാള നടനും എംഎൽഎയുമായ മുകേഷ് തന്റെ രണ്ടാംഭാര്യ മേത്തിൽ ദേവികയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുകയാണ് എന്ന് അറിയിച്ചത്. ആദ്യം മുകേഷ് നടി സരിതയെയാണ് വിവാഹം ചെയ്തത്. 1988ൽ ആയിരുന്നു ഇരുവരുടേയും വിവാഹം അതിൽ ഇരുവർക്കും മക്കളുണ്ട്. പിന്നീട് പലവിധ കാരണങ്ങളാൽ സരിതയുമായുള്ള വിവാഹബന്ധം 2011ൽ മുകേഷ് വേർപ്പെടുത്തി.

  Also Read: 'എന്നും ഞങ്ങളുടെ മമ്മൂക്ക', മെ​ഗാസ്റ്റാറിന്റെ ആയുരാരോഗ്യത്തിനായി മൃത്യുഞ്ജയ ഹോമം നടത്തി ആരാധകർ!

  ഇപ്പോൾ മക്കൾ സരിതയ്ക്കൊപ്പമാണ്. മേത്തിൽ ദേവികയുമായി സ്വൈര്യ ദാമ്പത്യ ജീവിതം നയിച്ച് വുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഒരു സുപ്രഭാതത്തിൽ വിവാഹമോചനം ഇരുവരും ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. മുകേഷ്-മേത്തിൽ ദേവിക വേർപിരിയലിന് ശേഷം തെന്നിന്ത്യയെ ഒട്ടാകെ ഞെട്ടിച്ച വിവാഹ മോചനം സാമന്ത-നാ​ഗചൈതന്യ വിവാഹ​മോചനമായിരുന്നു. വിവാഹ ജീവിതം നാലാം വർഷത്തിൽ എത്തിനിൽക്കുമ്പോഴാണ് ഇരുവരും പിരിയുകയാണ് എന്ന് പ്രഖ്യാപിച്ചത്.

  Also Read: 'സൽമാൻ ഖാന്റെ കരുണയും കാത്ത് പുറകിൽ‌ തൂങ്ങികിടക്കുന്ന കുരങ്ങല്ല ഞാൻ'; തുറന്നടിച്ച് സറീൻ ഖാൻ

  ഇരുവരും പിരിയുകയാണെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇതുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. ഏഴ് വർഷത്തോളം പ്രണയിച്ച ശേഷം വീട്ടുകാരുടെ അനു​ഗ്രഹത്തോടെയും സമ്മതത്തോടെയും വിവാഹിതരായ ഇരുവരും വിവാഹമോചിതരാകാൻ പോകുന്നുവെന്ന വാർത്തകൾ വന്നപ്പോൾ ആരാധകർക്കും വിശ്വസിക്കാനായിരുന്നില്ല. സാമന്ത 2021 ന്യൂ ഇയർ ആഘോഷിച്ചത് നാ​ഗചൈതന്യയ്ക്കൊപ്പമായിരുന്നു. പിന്നീടാണ് ഇരുവരും വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയതും ഒക്ടോബറിൽ‌ വിവാഹബന്ധം പിരിയുകയാണ് എന്ന് ഔദ്യോ​ഗികമായി അറിയിച്ചതും. പിരിയാനുള്ള യഥാർഥ കാരണം ഇതുവരേയും ഇരുവരും തുറന്ന് പറഞ്ഞിട്ടില്ല.

  കഴി‍ഞ്ഞ ദിവസം തമിഴിലെ സൂപ്പർ താരം ധനുഷും സംവിധായികയും ഭാര്യയുമായ ഐശ്വര്യയും വിവാഹമോചനം പ്രഖ്യാപിച്ചിരുന്നു. പതിനെട്ട് വർ‌ഷം നീണ്ട ദാമ്പത്യ ജീവിതത്തിന് അവസാനം കുറിക്കുകയാണെന്നും ഇനിയുള്ള ജീവിതത്തിൽ ഇരുവരും രണ്ട് വഴിയിലാണ് സഞ്ചരിക്കാൻ പോകുന്നത് എന്നുമാണ് ധനുഷും ഐശ്വര്യയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചത്. ഈ താരജോഡിയുടേയും പ്രണയ വിവാഹമായിരുന്നു. ഇരുവർക്കും രണ്ട് ആൺമക്കളാണുള്ളത്. പെട്ടന്ന് എന്തിനാണ് താരങ്ങൾ ഇങ്ങനൊരു തീരുമാനത്തിലെത്തിയത് എന്ന് കണ്ടുപിടിക്കാനാകാതെ വിഷമിക്കുകയാണ് ആരാധകരും. ഇരുവരും വിവാഹമോചിതരാകുമെന്ന് പറയുന്നതിൽ വാസ്തവമില്ലെന്നാണ് ധനുഷിന്റെ പിതാവും നിർമാതാവുമായ കസ്തൂരി രാജ വിഷയത്തിൽ‌ പ്രതികരിച്ച് പറഞ്ഞത്. 'ധനുഷും ഐശ്വര്യയും ഇപ്പോൾ ചെന്നൈയിലില്ല. ഹൈദരാബാദിലാണ്. ഞാൻ രണ്ടുപേരെയും ഫോണിൽ വിളിച്ച് അവരെ ഉപദേശിച്ചു. ഇത് ഭാര്യയും ഭർത്താവും തമ്മിലുള്ള ചെറിയൊരു പ്രശ്നമാണെന്ന്' കസ്തൂരിരാജ തമിഴ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വളർച്ചയുടെയും മനസിലാക്കലിൻറെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോൾ തങ്ങൾ ഇരുവരുടെയും വഴികൾ പിരിയുന്ന സമയമാണെന്നും ധനുഷിൻറെയും ഐശ്വര്യയുടെയും കുറിപ്പിൽ പറഞ്ഞിരുന്നു.

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  ചിരഞ്ജീവിയുടെ മകളായ ശ്രീജയും വിവാഹമോചനം ഉടൻ പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ തെലുങ്ക് സിനിമാ ലോകത്ത് നിന്നും വരുന്നത്. കാരണം ശ്രീജ അതിനുള്ള നീക്കങ്ങൾ തുടങ്ങിയെന്നതിന്റെ തെളിവുകളും പാപ്പരാസികൾ നിരത്തുന്നുണ്ട്. സാമന്തയെപ്പോലെ ശ്രീജ തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ നിന്ന് ഭർത്താവിന്റെ പേര് ഒഴിവാക്കുകയാണ് ആദ്യം ചെയ്തത്. ഭർത്താവിന്റെ പേര് നീക്കം ചെയ്ത് പകരം കുടുംബപേരാണ് ശ്രീജ ചേർത്തിരിക്കുന്നത്. നടനും വ്യവസായിയുമായ കല്യാൺ ദേവാണ് ചിരഞ്ജീവിയുടെ മകളും രാം ചരണിന്റെ സഹോദരിയുമായ ശ്രീജയെ വിവാ​ഹം ചെയ്തത്. ഭർത്താവിനെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ നിന്ന് അൺഫോളോ ചെയ്യുകയും ചെയ്തിട്ടുണ്ട് ശ്രീജ. സാമന്തയും ഇതേ രീതിയിലായിരുന്ന വിവാഹ മോചനം പ്രഖ്യാപിക്കും മുമ്പ് പെരുമാറിയത്. സാമന്തയുടെ മാറ്റങ്ങൾ ശ്രദ്ധിച്ച പാപ്പരാസികളാണ് സാമന്ത ഉടൻ വിവാഹബന്ധം വേർപ്പെടുത്തുമെന്ന് ആദ്യം കണ്ടെത്തിയത്. ശ്രീജയും അതിനുള്ള മുന്നൊരുക്കങ്ങളാണ് ഇപ്പോൾ നടത്തുന്നത് എന്നാണ് പാപ്പരാസികൾ പറയുന്നത്.

  Read more about: chiranjeevi
  English summary
  Netizens Find Chiranjeevi's Daughter Sreeja Unfollowed Her Husband In Instagram, Spark Divorce Rumours Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X