X
ലവ്‌

ലവ്‌

Drama | 29 Jan 2021 | U/A | 92 Mins
Malayalam

2.5 /5 Users

2.5 /5 Filmibeat

ലവ്‌ കഥ

ആഷിക് ഉസ്മാന്‍ നിര്‍മ്മിച്ച് ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലവ്. ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കിടിയിലെ സ്‌നേഹവും കലഹവുമൊക്കെയാണ് ചിത്രം പറയുന്നത്. പൂര്‍ണമായും ലോക്ക്ഡൗണ്‍ കാലത്ത് ചിത്രീകരിച്ച സിനിമ ഒരു മുറിയില്‍ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയത്. സര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജൂണ്‍ 22ന് ആരംഭിച്ച ചിത്രീകരണം ജൂലൈ 15നാണ് അവസാനിച്ചത്.  ചിത്രത്തിലെ മുഴുവന്‍ രംഗങ്ങളും വൈറ്റിലയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിനുള്ളിലായിരുന്നു ചിത്രീകരിച്ചത്. അതോടൊപ്പം തന്നെ കൊവിഡ് കാലത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ ആദ്യ മലയാള ചിത്രം കൂടിയാണ് ലവ്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സിനിമകള്‍ ഷൂട്ട് ചെയ്യരുതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിര്‍ദ്ദേശം വെച്ചിരുന്നു. എന്നാല്‍ അതിനെ മറികടന്നുകൊണ്ടായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. വീണ നന്ദകുമാര്‍, സുധി കോപ്പ, ജോണി ആന്റണി, ഗോകുലന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ പത്താമത്തെ ചിത്രമാണിത്.  എക്‌സന്‍ ഗാരി പെരേരയും നേഹ എസ് നായരുമാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ തിയേറ്ററുകളില്‍ 2020 ഒക്ടോബര്‍ 15നായിരുന്നു സിനിമ റിലീസ് ചെയ്തത്. ഹോം സ്‌ക്രീന്‍ എന്റര്‍ടെയിന്‍മെന്റും ഗോള്‍ഡന്‍ സിനിമ ജി.സി.സിയും സംയുക്തമായാണ് ചിത്രം ഗള്‍ഫില്‍ വിതരണം ചെയ്തത്.
Read More

ലവ്‌ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ലവ്‌ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഖാലിദ് റഹ്മാൻ
ഛായാഗ്രഹണം ജിംഷി ഖാലിദ്‌
സംപാദക നൗഫല്‍ അബ്ദുള്ള
സംഗീതം നേഹ നായർ, യക്സാൻ ഗ്യാരി പെരേര
നിര്‍മ്മാതാവ്‌ ആഷിഖ് ഉസ്‌മാന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ലവ്‌ ട്രെയിലർ

Video Thumbnail

ലവ്‌ വാർത്തകൾ

ലവ്‌ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ലവ്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+