»   » ഓണത്തിന് പുറത്തിറങ്ങുന്നത് ഒന്നും രണ്ടുമല്ല ഏഴ് മലയാള സിനിമകള്‍! അതും സൂപ്പർ താരങ്ങളുടെ ഈ സിനിമകള്‍!

ഓണത്തിന് പുറത്തിറങ്ങുന്നത് ഒന്നും രണ്ടുമല്ല ഏഴ് മലയാള സിനിമകള്‍! അതും സൂപ്പർ താരങ്ങളുടെ ഈ സിനിമകള്‍!

Posted By: Teresa John
Subscribe to Filmibeat Malayalam

ഇത്തവണ ഓണം മലയാളികള്‍ക്ക് സിനിമകള്‍ കൊണ്ടുള്ളതായിരിക്കും. സിനിമ മേഖലയില്‍ നടക്കുന്ന പല സംഭവങ്ങളും കാരണം താരങ്ങളെല്ലാം ടെലിവിഷന്‍ പരിപാടികള്‍ വേണ്ടെന്ന് വെച്ചിരിക്കുകയാണ്. ഇതോടെ സിനിമകള്‍ക്ക് പ്രധാന്യം കൂടിയിരിക്കുകയാണ്. പ്രമുഖ താരങ്ങളുടെയടക്കം നിരവധി സിനിമകളാണ് ഓണത്തിന് തിയറ്ററുകളിലെത്തുന്നത്.

ഗായത്രി സുരേഷ് കമ്മ്യൂണിസ്റ്റുകാരി ആയാല്‍ എങ്ങനെ ഉണ്ടാവും? പുതിയ സിനിമയിലെ ഗ്രീഷ്മ ഇങ്ങനെയാണ്!!

മലയാള സിനിമ നേരിട്ടു കൊണ്ടിരുന്ന പ്രതിസന്ധികളെല്ലാം മറികടന്നാണ് സിനിമകളെല്ലാം വരുന്നത്. എന്നാല്‍ ആരുടെ സിനിമ കാണുമെന്നുള്ളതാണ് ഇപ്പോള്‍ സിനിമ പ്രേമികളെ കുഴപ്പത്തിലാക്കുന്ന കാര്യം. പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന സിനിമകളെല്ലാം കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നവയാണ് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

വെളപാടിന്റെ പുസ്തകം


മോഹന്‍ലാല്‍ ലാല്‍ ജോസ് കുട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സിനിമയാണ് വെളപാടിന്റെ പുസ്തകം. കോളേജ് പശ്ചാതലത്തിലൊരുങ്ങുന്ന സിനിമ ഓണത്തിന് മുന്നോടിയായി ആഗസ്റ്റ് 31 നാണ് റിലീസ് ചെയ്യുന്നത്.

പുള്ളിക്കാരന്‍ സ്റ്റാറാ


മമ്മുട്ടിയുടെ ഓണചിത്രമാണ് പുള്ളിക്കാരന്‍ സ്റ്റാറാ. ചിത്രത്തില്‍ മമ്മുട്ടിയും കോളേജ് അധ്യാപകന്റെ വേഷത്തില്‍ അഭിനയിക്കുന്നതാണ് മറ്റൊരു പ്രത്യേകത. ശ്യംധറാണ് സിനിമയുടെ സംവിധായകന്‍. ആശ ശരത്, ദീപതി സതി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി അഭിനയിക്കുന്നത്.

പറവ

നടന്‍ സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പറവ. ദുല്‍ഖര്‍ സല്‍മാന്‍ നായകനാക്കി എത്തുന്ന സിനിമ കൊച്ചിയിലെ പറവ കളിയെ ആസ്പദമാക്കി നിര്‍മ്മിച്ചതാണെന്നാണ് പറയുന്നത്.

ആദം ജോണ്‍


റിലീസിന് മുമ്പ് തന്നെ പൃഥ്വിരാജിന്റെ മാസ് സിനിമകളില്‍ ഒന്നാണെന്ന് പ്രേക്ഷകര്‍ വിലയിരുത്തിയ സിനിമയാണ് ആദം ജോണ്‍. സിനിമയിലെ പാട്ട് പുറത്തിറങ്ങിയപ്പോള്‍ തന്നെ ചരിത്രം കുറിച്ചിരുന്നു. സിനിമയും ഓണത്തിന് തിയറ്ററുകളിലേക്കെത്തുകയാണ്. ജിനു എബ്രാഹം സംവിധാനം ചെയ്യുന്ന ത്രില്ലര്‍ സിനിമയാണ് ആദം ജോണ്‍.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

നിവിന്‍ പോളിയുടെ ഫാമിലി എന്റര്‍ടെയിന്‍മെന്റ് സിനിമയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. അല്‍താഫ് അലി സംവിധാനം ചെയ്യുന്ന സിനിമയില്‍ അഹാന കൃഷ്ണകുമാര്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാരായി അഭിനയിക്കുന്നത്. സിനിമയും ഓണത്തിന് എത്തുകയാണ്.

ആകാശമിഠായി


ജയറാമിനെ നായകനാക്കി സമുദ്രക്കനി സംവിധാം ചെയ്യുന്ന സിനിമയാണ് ആകാശമിഠായി. അപ്പ എന്ന തമിഴ് സിനിമ മലയാളത്തില്‍ നിര്‍മ്മിക്കുന്ന സിനിമയാണ് ആകാശമിഠായി. സിനിമ ഓണത്തിന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന കാര്യം ജയറാം ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.

ലവ കുശ

നീരജ് മാധവിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയാണ് ലവ കുശ. ബിജു മേനോനും അജു വര്‍ഗീസും നീരജുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയും ഓണത്തിന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

English summary
7 Malayalam Movies are released in this Onam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam