For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അങ്ങനൊരു ബന്ധം ഞാനും മഞ്ജുമ്മയും തമ്മിലുണ്ടെങ്കില്‍ തെളിയിക്കണം; പറയുന്നത് ചെയ്യാം, വെല്ലുവിളിയുമായി ഫുക്രു

  |

  ഏറ്റവും കൂടുതല്‍ വിവാദങ്ങളുണ്ടായ മലയാളം ബിഗ് ബോസണ് രണ്ടാം സീസണ്‍. നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോ ഏഴുപത് ദിവസം കഴിഞ്ഞതോടെ അവസാനിപ്പിച്ചു. കൊവിഡ് കാരണമാണെങ്കിലും പ്രേക്ഷകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയ സീസണായിരുന്നു. അതിലേ ശ്രദ്ധേയനായ മത്സരാര്‍ഥിയാണ് ഫുക്രു. ഏറ്റവും പ്രായം കുറഞ്ഞ ആളാണെങ്കിലും കൂടുതല്‍ വിവാദങ്ങള്‍ നേടിയത് ഫുക്രുവാണ്.

  നടി മഞ്ജു പത്രോസിന്റെ പേരിനൊപ്പം ഫുക്രുവിന്റെ പേര് കൂടി ചേര്‍ത്ത് വലിയ വിവാദങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. മഞ്ജു പരസ്യമായി ഫുക്രുവിനെ ചുംബിച്ചുവെന്നതാണ് പലരും മോശമായി ചിത്രീകരിച്ചത്. എന്നാല്‍ അങ്ങനൊരു ബന്ധം മഞ്ജുമ്മയുമായി ഉണ്ടെങ്കില്‍ അത് തെളിയിക്കാന്‍ വെല്ലുവിളിച്ചിരിക്കുകയാണ് ഫുക്രുവിപ്പോള്‍. ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

  സ്വന്തം പേരില്‍ കേട്ട ഏറ്റവും വലിയ വിവാദം ഏതാണെന്നാണ് ഫുക്രുവിനോട് ചോദിച്ചത്.

  'എന്റെ ജീവിതത്തില്‍ വിവാദങ്ങളെ ഉണ്ടായിട്ടുള്ളു. കുഞ്ഞുനാള്‍ മുതല്‍ ഞാന്‍ ചെയ്യാത്ത കാര്യങ്ങളിലാണ് വിവാദങ്ങള്‍ വന്നിട്ടുള്ളത്. ഞാന്‍ ചെയ്തിട്ടുള്ള കാര്യമെന്ന് പറഞ്ഞാല്‍ അത് ഡോക്ടറെ പിടിച്ച് തള്ളിയതാണ്. അല്ലാത്ത ഭൂരിപക്ഷ കാര്യങ്ങളും എന്റെ കമ്യൂണിക്കേഷന്റെ പ്രശ്നം കൊണ്ട് ഉണ്ടായിട്ടുള്ളതാണ്. ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പറഞ്ഞ് ഫലിപ്പിയ്ക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുള്ളത്.

  Also Read: മമ്മൂട്ടിയെ കല്ലെറിഞ്ഞിട്ട് പോയ പയ്യന്‍; മറവത്തൂര്‍ കനവിലെ ആ പയ്യനാണ് ഈ നടിയുടെ ഭര്‍ത്താവ്, വീഡിയോ വൈറല്‍

  മഞ്ജുമ്മ (മഞ്ജു പത്രോസ്) യുടെ പേരിലാണെങ്കിലും പണ്ട് ടിക് ടോകിന്റെ കാലത്തുള്ള ചില സംഭവങ്ങളും ഞാന്‍ സംസാരിച്ചത് നിങ്ങള്‍ക്ക് മനസിലാവാത്തത് കൊണ്ട് ഉണ്ടായ വിവാദങ്ങളാണ്. മഞ്ജുമ്മയുടെ പേരില്‍ പറഞ്ഞതൊക്കെ ഏറ്റവും വലിയ വിവാദമാണ്. പക്ഷേ അതില്‍ ഒരു തുള്ളി പോലും സത്യമില്ല.

  അങ്ങനെ ഒരു ബന്ധം ഞാനും മഞ്ജുമ്മയും തമ്മിലുണ്ടെന്ന് തെളിയിച്ചാല്‍ നിങ്ങള്‍ പറയുന്നത് എന്തും ഞാന്‍ അനുസരിക്കും. പക്ഷെ ഞങ്ങളുടെ ഉള്ളില്‍ അങ്ങനൊരു ഫീലിങ്സ് ഉണ്ടായിരുന്നെന്ന് നിങ്ങള്‍ തെളിയിക്കണം. അങ്ങനെയെങ്കില്‍ നിങ്ങള്‍ പറയുന്നതെന്തും ഞാന്‍ ചെയ്യാമെന്ന് ഫുക്രു പറഞ്ഞു.

  Also Read: മരുമകളായ ഡിവൈനിനോട് ദേഷ്യപ്പെടാറില്ല; ദേഷ്യം തീര്‍ക്കുന്നത് മൊത്തം ഡിംപിളിനോട്, വിശേഷങ്ങളുമായി താരകുടുംബം

  തന്റെ മകനെ പോലെയാണ് ഫുക്രുവിനെ കണ്ടിട്ടുള്ളതെന്ന് മഞ്ജു പത്രോസ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആളുകള്‍ അതിനെ വളരെ മോശമായി വ്യാഖ്യാനിക്കുകയായിരുന്നു. അടുത്തിടെയും ഫുക്രുവുമായി അത്തരമൊരു ബന്ധമില്ലെന്ന് മഞ്ജു വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല ഈ വിവാദങ്ങളൊക്കെ തന്റെ കുടുംബത്തെയും ബാധിച്ചുവെന്നും മഞ്ജു പറഞ്ഞു.

  Also Read: സോനത്തോട് അപമര്യാദയായി പെരുമാറിയ പയ്യനെ ഇടിക്കാൻ പോയി അർജുൻ കപൂർ; തല്ല് കൊണ്ട് തിരിച്ചു വന്നു!

  അതേ സമയം തന്റെ ജീവിതത്തില്‍ ഏറ്റവും മോശവും നല്ലതുമായ കാര്യം എന്താണെന്ന ചോദ്യത്തിന് രണ്ടിനും ഉത്തരം ഒന്നാണെന്നാണ് ഫുക്രു പറഞ്ഞത്. മറ്റുള്ളവരെ സഹായിക്കുക എന്നതാണത്. അതുപോലെ ജീവിതത്തില്‍ വേദനിച്ച തേപ്പുക്കഥയെ കുറിച്ചുള്ള ചോദ്യത്തിന് എല്ലാ തേപ്പും ഒരുപോലെ വേദനയാണ്. എല്ലാത്തിനും ഒരുപോലെ ആഴമുണ്ട്. നമ്മുടെ സ്‌നേഹത്തിന് അനുസരിച്ചരിക്കും അത് പിരിയുമ്പോഴുള്ള വേദനയുടെ ആഴവുമെന്ന് ഫുക്രു പറയുന്നു.

  Also Read: 'ബി​ഗ് ബോസിലും വേദന തിന്നാണ് ജീവിച്ചത്, അപകടത്തിലേറ്റ പരിക്കാണ് കാരണം'; അനുഭവം പറഞ്ഞ് ബ്ലെസ്ലി!

  English summary
  Bigg Boss Malayalam Fame Fukru Opens Up About Gossips With Manju Pathrose
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X