For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'തന്റെ സുഹൃത്തുക്കളത്ര മാന്യന്മാരല്ലെന്ന് അവൾക്ക് മനസിലായി'; റോബിനെ ജാസ്മിൻ കെട്ടിപിടിച്ചതിനെ കുറിച്ച് ബ്ലസ്ലി

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ അപ്രതീക്ഷിതമായ സംഭവങ്ങളാണ് ഏറ്റവും കൂടുതൽ നടക്കുന്നത്. അത് പ്രതീക്ഷിച്ച് തന്നെയാണ് മത്സരാർഥികളും വീട്ടിൽ കഴിയുന്നത്.

  സുഹൃത്തുക്കളായിരുന്നവർ അടിച്ച് പിരിയുന്നതും ശത്രുതയിൽ കഴിയുന്നവർ സുഹൃത്തുക്കളാകുന്നതും ഒരിക്കലും ചേരില്ലെന്ന് തോന്നിപ്പിച്ചവർ ഒരുമിച്ച് ​ഗെയിം കളിക്കുന്നതുമെല്ലാം ബി​ഗ് ബോസ് വീട്ടിലെ സ്ഥിരം കാഴ്ചകളാണ്. അത്തരത്തിൽ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ബി​​ഗ് ബോസ് വീട്ടിൽ അരങ്ങേറിയത്. വന്ന രണ്ടാം ദിവസം മുതൽ ശത്രുതയിലായ ജാസ്മിൻ എം മൂസയും റോബിനും എല്ലാം മറന്ന് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയിരിക്കുകയാണ്.

  'അവളുടെ കാഴ്ചപ്പാടിലുളള വ്യക്തിയല്ല റോബിൻ, സുചിത്ര പറഞ്ഞത് ചീപ്പായിപോയി, ബ്ലസ്ലിയെ ഇഷ്ടമാണ്'; ദിൽഷയുടെ ചേച്ചി

  വീട്ടിലുള്ളവരും പ്രേക്ഷകരും ജാസ്മിൻ ഓടിചെന്ന് ഡോ.റോബിനെ കെട്ടിപിടിക്കുന്ന രം​ഗം കണ്ട് അമ്പരന്ന് പോയി. ബ്ലസ്ലിയും ഡെയ്സിയും തമ്മിൽ നടന്ന തർക്കത്തിന് ശേഷമാണ് അടുക്കളയിൽ വെച്ച് ആജന്മ ശത്രുക്കളെപ്പോലെ കഴി‍ഞ്ഞവർ ഒന്നായത്.

  അടുക്കളയിൽ പാത്രം കഴുകികൊണ്ടിരുന്ന റോബിനെ ജാസ്മിൻ അങ്ങോട്ട് ചെന്നാണ് കെട്ടിപിടിച്ചത് എന്നതാണ് സംഭവത്തിൽ ഏറ്റവും അമ്പരപ്പ് കൂട്ടുന്ന കാര്യം. റോബിൻ കള്ളനും ചതിയനും നിലപാടില്ലാതെ ​ഗെയിം കളിക്കുന്ന മത്സാരാർഥിയുമാണെന്ന് പറഞ്ഞാണ് കഴിഞ്ഞ നാലര ആഴ്ചയിൽ ഏറെയായി ജാസ്മിൻ റോബിനെ ആക്രമിക്കുന്നതും നോമിനേഷനിൽ ഉൾപ്പെടുത്തുന്നതും.

  'സല്ലാപത്തിലെ നായക വേഷത്തിലേക്ക് തെരഞ്ഞെടുത്തിരുന്നു, പിന്നീട് സംഭവിച്ചത് ഇതാണ്'; വിനീത് പറയുന്നു!

  റോബിന്റെ ചെറിയ പിഴവ് പോലും ജാസ്മിൻ‌ വലുതാക്കി കാണിക്കുകയും പുതിയ പ്രശ്നങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. അതേസമയം ജാസ്മിൻ എന്തിനാണ് മനസ് മാറി റോബിനോട് സൗഹൃദം ആരംഭിക്കാമെന്ന് തീരുമാനിച്ചത് എന്നതിന്റെ കാരണം ആർക്കും പിടികിട്ടിയിട്ടില്ല.

  പക്ഷെ വീട്ടിലെ മറ്റൊരു മത്സരാർഥിയായ ബ്ലസ്ലി അതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ. സംഭവത്തിന് ശേഷം ​ഗാർഡൻ ഏരിയയിൽ ഇരുന്ന് അപർണയോട് സംസാരിക്കവെയാണ് ജാസ്മിന്റെ മനം മാറ്റത്തിന് പിന്നിലെ കാരണത്തെ കുറിച്ച് ബ്ലസ്ലി വെളിപ്പെടുത്തിയത്.

  തന്റെ നീരിക്ഷണത്തിൽ തോന്നിയതാണെന്നും ബ്ലസ്ലി പറയുന്നു.

  'ജാസ്മിനും റോബിനും ഒന്നായി. നീ കണ്ടില്ലേ? സീൻ... ജാസ്മിൻ ഇത്രയും നാൾ കരുതിയിരുന്നത് ഡോ.റോബിൻ മാത്രമാണ് അൺ എത്തിക്കലായി ​ഗെയിം കളിക്കുകയും മറ്റുള്ള മത്സരാർഥികളോട് പെരുമാറുകയും ചെയ്യുന്നുള്ളൂവെന്നാണ്.'

  'പക്ഷെ ഡോക്ടർ റോബിൻ മാത്രമല്ല... എല്ലാവരും അൺ എത്തിക്കലായിട്ടാണ് മുന്നോട്ട് പോകുന്നത്.... ഞാനുൾപ്പടെ... അത് അവൾക്ക് മനസിലായി. അതുകൊണ്ടാണ് അവൾ ഡോക്ടർ റോബിനെ കെട്ടിപിടിച്ചത്. കാരണം എന്തിനാണ് ഡോക്ടറെ മാത്രം കുറ്റം പറയുന്നത് എന്ന് തോന്നിക്കാണും.'

  'അതിൽ കാര്യമില്ലല്ലോ...? ഇതുവരെ വീട്ടിൽ ഉണ്ടായിരുന്നവരെല്ലാം അങ്ങനെ അൺ എത്തിക്കലായിട്ട് തന്നെയാണ് ​ഗെയിം കളിച്ചതും കളിക്കുന്നതും. ആരൊക്കെ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് ആർക്കും അറിയില്ലല്ലോ...' ബ്ലസ്ലി അപർണയ്ക്ക് വിവരിച്ച് കൊടുത്തു.

  Recommended Video

  എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam

  ഡോക്ടർ‌ റോബിനും ജാസ്മിനും തമ്മിലുള്ള വഴക്ക് തുടങ്ങുന്നത് ആദ്യ ആഴ്ചയിലെ പാവ ടാസ്ക്ക് മുതലാണ്. ഡോ.റോബിൻ വിശ്വാസ വഞ്ചന കാണിച്ച് നിമിഷയുടെ പാവ തട്ടിയെടുത്തത് ജാസ്മിന് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല.

  ശേഷം ഇവർ തമ്മിൽ വലിയ വാക്ക് തർക്കവും നടന്നു. ഇക്കഴിഞ്ഞ ദിവസം വരെ ജാസ്മിൻ റോബിനോട് പാവയെ തട്ടിയെടുത്തതിനെ ചൊല്ലി പോരാടിച്ചിരുന്നു. ഇതുവരെയുള്ള നോമിനേഷനിൽ ജാസ്മിൻ ഏറ്റവും കൂടുതൽ തവണ എവിക്ഷനിലേക്ക് നോമിനേറ്റ് ചെയ്തിട്ടുള്ളതും റോബിനെയാണ്.

  ജാസ്മിനും സുഹൃത്തുക്കളായ നിമിഷയും ഡെയ്സിയും ഏറ്റവും കൂടുതൽ വളഞ്ഞിട്ട് ആക്രമിക്കുന്ന രണ്ട് വ്യക്തികളിൽ ഒരാൾ റോബിനാണ്. ആത്മാർഥതയോടെയുള്ള കോംപ്രമൈസ് ആയിരുന്നെങ്കിൽ ഇരുവരും നല്ല രീതിയിൽ തുടർന്നും സൗഹൃദം കൊണ്ടുപോകാനാണ് റോബിൻ-ജാസ്മിൻ വീഡിയോ വൈറലായതോടെ ബി​ഗ് ബോസ് പ്രേക്ഷകരും ആശംസിക്കുന്നത്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: Blesslee explains why Jasmine hugged dr.Robin
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X