20 ലക്ഷത്തിന്റെ മംഗൽസൂത്ര!! 25 പവന്റെ മാല, ഒരു കോടിയുടെ ആഭരണങ്ങൾ, അവസാനഘട്ട ഷോപ്പിങ്ങിൽ ദീപ് വിർ

ബോളിവുഡും പ്രേക്ഷകരും അക്ഷകമയോടെ കാത്തിരിക്കുന്ന ഒരു താര വിവാഹമാണ് ദീപിക പദുകോണിന്റേയും -രൺവീർ സിങ്ങിന്റേയും. നവംബർ 14, 15 തീയതികളിലായി ഇറ്റലിയിൽ വെച്ചാണ് ഇവരുടെ വിവാഹം. ഇനി കേവലം 10 ദിവസം മാത്രമാണ് താര വിവാഹത്തിനായി അവശേഷിക്കുന്നത്. വിവാഹത്തിന്റെ ഇവസാന ഘട്ട തയ്യാറെടുപ്പിലാണ് ഇരു താര കുടുംബങ്ങളും.

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഈ താരജോഡികൾ ഒരുമിക്കുന്നത്. അതിനാൽ തന്നെ വിവാഹം ആഘോഷമാക്കി മാറ്റുവാനാണ് ഇരുടെ ഫ്ലാൻ. വിവാഹത്തിന്റെ തയ്യാറെടുപ്പുകൾ നവംബർ ആദ്യ ആഴ്ച മുതലെ ആരംഭിച്ചിരുന്നു. വിവാഹത്തിനു മുന്നോടിയായി നടക്കുന്ന നന്തി പൂജ ചടങ്ങ് വളരെ ആഘോഷ പൂർവ്വമായിരുന്നു ദീപികയുടെ കുടുംബം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹ തീയതി അടുത്തു കൊണ്ടിരിക്കുമ്പോഴൾ അവസാന ഘട്ട ഷോപ്പിങ് തിരക്കിലാണ് താരങ്ങൾ.

  20  ലക്ഷത്തിന്റെ മംഗൽസൂത്ര

20 ലക്ഷത്തിന്റെ മംഗൽസൂത്ര

ദീപകയ്ക്കായി 20 ലക്ഷം രൂപ വിലമധിക്കുന്ന മംഗൽ സൂത്രണ് വാങ്ങിയിരിക്കുന്നത്. ഫിലിം ഫെയറാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആഭരണങ്ങൾ വാങ്ങാനായി കഴിഞ്ഞ ദിവസം മുംബൈയിലെ അന്ധേരിയിലുളള ഒരു ആഭരണ കടയിൽ ദീപിക എത്തിയിരുന്നുവെന്നും ഫിലിം ഫെയർ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

 ഒരുകോടിയുടെ  ആഭരണങ്ങൾ

ഒരുകോടിയുടെ ആഭരണങ്ങൾ

ദീപിക- രൺവീർ വിവാഹത്തിനായി ഏകദേശം ഒരു കോടിയിൽലധികം വിലമതിക്കുന്ന സ്വർണ്ണാഭരമങ്ങളാണ് നടി വാങ്ങിയിരിക്കുന്നത്. കൂടാതെ രൺവീർ സിങ്ങിനായി 25 പവന്റെ മാലയാണ് ദീപിക വാങ്ങിരിക്കുന്നത്. ഫിലിം ഫെയർ തന്നെയാണ്ഇതും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനു മുൻപ് ദീപികയും അമ്മയും മുംബൈയിലെ ഒരു ജുവലറിയിൽ എത്തിയിരുന്നു . വിവാഹത്തിനാവശ്യമായ ഷോപ്പിങ്ങിന്റെ ഭാഗമായിട്ടാണ് അന്ന് ജുവലറിയിൽ എത്തിയതെന്നായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്.

ഗ്രാന്റ് വിവാഹം

ഗ്രാന്റ് വിവാഹം

ബോളിവുഡിലെ ഒരു ഗ്രാന്റ് വിവാഹമായിരിക്കും ദീപികയുടേയും രൺവീറിന്റേയും. ആഘോഷങ്ങളും തയ്യാറെടുപ്പുകളും അങ്ങനെയാണ് സൂചിപ്പിക്കുന്നത്. ഇറ്റലിയിൽവെച്ചാണ് താര വിവാഹം നടക്കുക. നവംബർ 14, 15 തീയതികളിൽ നടക്കുന്ന വിവാഹം നോർത്തിന്ത്യൻ -സൗത്തിന്റെ ആചാര പ്രകാരമായിരിക്കും. വളരെ പരമ്പരാഗതമായിട്ടുള്ള വിവാഹമായിരിക്കും ഇവരുടേത്. നവംബർ 14 ന് കൊങ്കിണി ആചാര പ്രകാരമുള്ള വിവാഹമായിരിക്കും. തെട്ട് അടുത്ത ദിവസം നോർത്തിന്ത്യൻ സ്റ്റൈൽ വവാഹവും.

വിവാഹ സൽക്കാരം

വിവാഹ സൽക്കാരം

വിവാഹം പോലെ രണ്ടു ദിവസത്തെ സൽക്കാര ചടങ്ങുകളും താരങ്ങൾ ഒരുക്കിയിട്ടുണ്ട്. ബെംഗളൂരുവിലും മുംബൈയിലുമാണ് വിവാഹ സൽക്കാര ആഘോഷങ്ങൾ വിവാഹത്തിനു ശേഷം നവംബർ 21 ബെംഗളൂരുവിലെ ഗ്രാന്‍ഡ് ഹയാത്തിലും പിന്നീട് ഡിസംബർ 1 ന് മുംബൈയിലെ ലീല പാലസിലുമാണ് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി ഗംഭീര ആഘോഷം സംഘടിപ്പിച്ചിട്ടുളളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X