»   »  അവസാന യാത്രയിലും സുന്ദരിയായി ശ്രീദേവി! താരത്തെ അണിയിച്ചൊരുക്കിയത് പ്രമുഖ ബോളിവുഡ് നടി

അവസാന യാത്രയിലും സുന്ദരിയായി ശ്രീദേവി! താരത്തെ അണിയിച്ചൊരുക്കിയത് പ്രമുഖ ബോളിവുഡ് നടി

Written By:
Subscribe to Filmibeat Malayalam

ബോളിവുഡ് താര റാണി ശ്രീദേവിയുടെ വേർപാടിൽ  അതീവ ദുഃഖത്തിലാണ്   ആരാധകർ. വിടവാങ്ങി ദിവസങ്ങൾ പിന്നിടുമ്പോഴും ഇപ്പോഴും സത്യം ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.   ആരാധകരുടെ മനസിൽ  ഇന്നും താരം ജീവിക്കുന്നുണ്ട്. മാറ്റമില്ലാത്ത സൗന്ദര്യമായിരുന്നു ശ്രീദേവിയുടേത്. അന്നും ഇന്നും ഒരു പോലെ.

sridevi

കാഞ്ചി പുരം സാരി ധരിച്ച് മുടി വട്ടത്തിൽ കെട്ടി അതിൽ മുല്ലപ്പൂ ചൂടി. കഴുത്തിൽ ആഭരണങ്ങൾ അണഞ്ഞു ചുണ്ടിൽ നിറ പുഞ്ചിരിയോടെ സദസിൽ പ്രത്യക്ഷപ്പെടുന്ന ശ്രീദേവിയെ  അത്ര വേഗം ആരും മറക്കില്ല. അതു പോലെ തന്നെയാണ് താരത്തിന്റെ അവസാന യാത്രയും.

അവസാന യാത്രയിലും സുന്ദരി

സ്ത്രീത്വം നിറഞ്ഞു നിൽക്കുന്ന ഒരു മുഖമായിരുന്നു ശ്രീദേവിയുടേത്. നടപ്പും പെരുമാറ്റവുമെല്ലാം ഒരു ഉത്തമ വനിതയുടേതായിരുന്നു. അവസാന യാത്രയിലും അത് അങ്ങനെ തന്നെയായിരുന്നു. അതീവ സുന്ദരിയായിട്ടായിരുന്നു താരം യാത്രയായത്.

കാഞ്ചിപുരം പട്ട് സാരി

കാഞ്ചിപുരം പട്ടു സാരി ശ്രീദേവിയ്ക്ക് എന്നും പ്രിയപ്പെട്ടതാണ്. ജീവിച്ചിരുന്നപ്പോൾ പൊതുപരിപാടികളിൽ കഞ്ചിപുരം സാരിയിലായിരിക്കും താരം പ്രത്യക്ഷപ്പെടാറുള്ളത്. അന്ത്യയാത്രയും അങ്ങനെ തന്നെയായിരുന്നു. കാഞ്ചിപുരം സാരി ഉടുത്ത് നെറ്റിയിൽ സിന്ദൂരം ചാർത്തിയ ആഭരണം അണിഞ്ഞായിരുന്നു ശ്രീദേവി വിടവാങ്ങിയത്.

സുന്ദരിയാക്കിയ് ബോളിവുഡ് താരം

അവസാന നിമിഷം ശ്രീദേവിയെ അണിയിച്ചൊരുക്കാനുളള അവസരം ലഭിച്ചത് ബോളിവുഡ് താരവും സഹപ്രവർത്തകയുമായ റാണി മുഖർജിയ്ക്കായിരുന്നു. ശ്രീദേവിയും റാണി മുഖർജിയും തമ്മിൽ വളരെ അടുത്ത ബന്ധമായിരുന്നു.

മേക്ക് അപ്പ് മാൻ

ശ്രീദേവിയുടെ ഏറ്റവും പ്രിയപ്പെട്ട മേക്ക് അപ്പ് ആർട്ടിസ്റ്റായിരുന്നു രജേഷ് പട്ടീൽ. ശ്രീദേവിയെ പലപ്പോഴും അണിയിച്ചൊരുക്കാറുള്ളത് രാജേഷ് ആയിരുന്നു. അവസാന യാത്രയിലും രാജേഷ് തന്നെയാണ് തന്റെ പ്രിയപ്പെട്ട താരത്തിന് മേക്ക് അപ്പ് ഇട്ടത്.

വിളിച്ചു വരുത്തി

ശ്രീദേവിയുടെ അവസാന വിടവാങ്ങലിനു അണിയിച്ചൊരുക്കനായി കപൂർ കുടുംബം രജേഷിനെ വിളിച്ചു വരുത്തുകയായിരുന്നു. ആരാധകർ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന താരത്തിന്റെ അവസാനയാത്രയിലും സുന്ദരിയായി ഇരിക്കണമെന്നും കുടുംബത്തിനും സുഹൃത്തു കൂടിയായ റാണി മുഖർജിക്കും നിർബന്ധമുണ്ടായിരുന്നു

ശ്രീദേവിയുടെ മൃതദേഹത്തിനരികെ ചിരിച്ച മുഖവുമായി നടി! വിയോഗത്തിൽ സന്തോഷമോ?, കലിപ്പിൽ ആരാധകർ

ജീവിതത്തിലേയ്ക്ക് ഒളിഞ്ഞു നോക്കാതിരിക്കു! ശാന്തമായി മരിക്കാൻ അനുവദിക്കു! നടി അമലയുടെ വാക്കുകൾ

സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ സ്റ്റൈൽ മന്നൻ! കാല ടീസർ പുറത്ത്, വീഡിയോ കാണാം

English summary
Rani Mukerji and this make-up artist got Sridevi ready for her last rites

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam