28 Feb, 1979 | Chennai, Tamil Nadu
Actor
പ്രശസ്ത തമിഴ് ചലച്ചിത്ര നടനാണ് ശ്രീകാന്ത്.ശശി സംവിധാനം ചെയ്ത പ്രണയചിത്രമായ റോജാ കൂട്ടം ആയിരുന്നു ശ്രീകാന്ത് അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം.ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടി.തുടർന്ന് ഏപ്രിൽ മാതത്തിൽ എന്ന ചലച്ചിത്രത്തിലും അഭിനയിച്ചു. ഈ ചിത്രവും പ്രേക്ഷകരിൽ നിന്ന് അനുകൂലമായ അഭിപ്രായങ്ങൾ നേടി.സ്നേഹയായിരുന്നു ഈ ചലച്ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.കരു പഴനിയപ്പൻ സംവിധാനം ചെയ്ത പാർത്ഥിപൻ കനവ് എന്ന ചലച്ചിത്രവും ശ്രദ്ധിക്കപ്പെട്ടു.ഈ ചലച്ചിത്രത്തിലെ അഭിനയത്തിന് ശ്രീകാന്തിന് മികച്ച നടനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പ്രത്യേക പുരസ്കാരം ലഭിച്ചു.2004-ൽ ശ്രീകാന്ത് അഭിനയിച്ച് പുറത്തിറങ്ങിയ ആദ്യത്തെ ചലച്ചിത്രം ബോസ് ആയിരുന്നു. ഈ ചിത്രത്തിലും സ്നേഹയായിരുന്നു നായിക. 2003-ൽ പുറത്തിറങ്ങിയ ഒക്കിരി ഒക്കരു ആയിരുന്നു തെലുഗു ഭാഷയിൽ ശ്രീകാന്ത് അഭിനയിച്ച ആദ്യ ചലച്ചിത്രം.ഈ ചിത്രത്തിന് അനുകൂലമായ പ്രതികരണങ്ങളാണ് ലഭിച്ചത്. ഈ ചിത്രം ബോക്സ് ഓഫീസിൽ വിജയിക്കുകയും ചെയ്തിരുന്നു.എന്നാൽ മേക ശ്രീകാന്ത് എന്ന പേരിൽ ഒരു അഭനേതാവ് തെലുഗു ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നതിനാൽ ശ്രീറാം എന്നായിരുന്നു ശ്രീകാന്ത് അറിയപ്പെട്ടത്.2007-ൽ തെലുഗുവിൽ സെൽവരാഘവൻ സംവിധാനം ചെയ്ത ആടവാരി മാടലാകു അരതലു വെരുലേ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. 2008-ൽ പുറത്തിറങ്ങിയ ശ്രീകാന്തിന്റെ ഏക ചിത്രം ശശി സംവിധാനം ചെയ്ത പൂ ആയിരുന്നു. തുടർന്ന് പോലീസ് പോലീസ് എന്ന ചിത്രവും പുറത്തിറങ്ങി.2011-ലാണ് ചതുരംഗം എന്ന ചലച്ചിത്രം പുറത്തിറങ്ങിയത്. 2006-ൽത്തന്നെ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായെങ്കിലും 5 വർഷങ്ങൾക്കു ശേഷമാണ് റിലീസ് ചെയ്തത്.2011 ഒക്ടോബർ 7-ന് ചിത്രം റിലീസ് ചെയ്തു.2012-ൽ എസ്. ഷങ്കർ സംവിധാനം ചെയ്ത കോമഡി ചലച്ചിത്രമായ നൻപനിൽ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ചു.വിജയ്, ജീവ, ഇലിയാന ഡിക്രൂസ്, സത്യരാജ് തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. 2010-കളിൽ ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ, ഹീറോ എന്നീ മലയാള ചലച്ചിത്രങ്ങളിലും ശ്രീകാന്ത് അഭിനയിച്ചിരുന്നു. പുരസ്കാരങ്ങൾ പാർത്ഥിപൻ കനവ് എന്ന തമിഴ് ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പ്രത്യേക പുരസ്കാരം 2004-ൽ ലഭിച്ചു. 2002-ൽ റോജാ കൂട്ടം എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടനുള്ള IIFA പുരസ്കാരം ലഭിച്ചു.
| പേര് | ശ്രീകാന്ത് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 28 Feb 1979 |
| പ്രായം | 47 |
| ജനിച്ച സ്ഥലം | Chennai, Tamil Nadu |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ശ്രീകാന്ത് ആസ്തി |
|
| ആസ്തി | |
The age of ശ്രീകാന്ത് in the 2026 was 47.
The ശ്രീകാന്ത്'s was born in Chennai, Tamil Nadu.
The DOB for ശ്രീകാന്ത് was 28 Feb 1979.
The most recent movies for ശ്രീകാന്ത് is അമല.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.