For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തോൽക്കാൻ എനിക്ക് മനസ്സില്ലടാ, ഞാൻ മാനസ മൈന ഒന്നും പാടി നടക്കില്ല, പോയത് പോട്ടെയെന്ന് റോബിൻ

  |

  ബി​ഗ് ബോസ് സീസൺ 4 ലൂടെ ദിൽറോബ് എന്ന പ്രണയ കൊട്ടാരം ദിൽഷ റോബി ആരാധകർ പണിതിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആരാധകർ ഒരുക്കിയ ആ കൊട്ടാരം ദിൽഷയുടെ മറുപടിയിലൂടെ തകർന്നു. ഇനി അങ്ങോട്ട് ഡോക്ടർ റോബിനുമായോ ബ്ലെസ്ലിയുമായോ ഏതൊരു റിലേഷനുമില്ലെന്ന് പറഞ്ഞ് ദിൽഷ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഡോക്ടറും ബ്ലെസ്ലിയും തന്നെ ഒരു പാവക്കുട്ടിയെ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുകയാണെന്നും പറഞ്ഞിരുന്നു.

  ദിൽഷയുടെ വീഡിയോ വന്ന് കുറച്ച് സമയം കഴിഞ്ഞപ്പോൾ തന്നെ ഡോക്ടർ വളരെ മാന്യമായ രീതിയിൽ തന്നെ മറുപടിയും കൊടുത്തിരുന്നു. ഇനി മുന്നോട്ടുള്ള ജീവിതത്തിൽ നല്ലത് വരട്ടെയെന്നും ദിൽഷയുടെ മറുപടിയെ ബഹുമാനിക്കുന്നു, ഇത്രയും നാൾ നല്ല ഓർമ്മകൾ തന്നതിനും നന്ദി എന്നും പറഞ്ഞാണ് ഡോക്ടർ റോബിൻ ദിൽഷക്ക് മറുപടി നൽകിയത്. ദിൽഷ ഡോക്ടറുടെ മറുപടി തൻ്റെ സ്റ്റോറിയാക്കുകയും ചെയ്തിരുന്നു.

  സോഷ്യൽ മീഡിയയിൽ ദിൽഷക്കെതിരെ ശക്തമായ ഡീ​ഗ്രേഡിം​ഗ് ആണ് നടക്കുന്നത്. ഇതിനിടയിൽ ഡോക്ടർ ഉദ്ഘാടന വേദിയിൽ വെച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പോപ്പീസിൻ്റെ പെരിന്തൽമണ്ണ ഷോറൂമിൻ്റെ ഉദിഘാടനത്തിയ ഡോക്ടറെ ഒരു നോക്ക് കാണാൻ പതിനായിരക്കണക്കിന് ആളുകളാണ് ഷോപ്പിന്റെ മുന്നിൽ തടിച്ച് കൂടിയത്. ആരാധകരടുത്ത് സംസാരിക്കുന്ന വേളയിൽ അവരോടായ് ‍ഡോക്ടർ പറഞ്ഞു തനിക്ക് വിഷമമൊന്നുമില്ല, തനിക്ക് ഇത്രയും ജനങ്ങളുടെ സ്നേഹമില്ലെ അതുമതിയെന്ന് ഡോക്ടർ പറഞ്ഞു.

  Read Also: ആരെയും നിർബന്ധിച്ചു വിവാഹത്തിന് സമ്മതം വാങ്ങരുത്, റോബിന് പൂർണ്ണ പിന്തുണയുമായി നിമിഷ

  ദിൽഷ പോയതിൻ്റെ പേരിൽ മാനസ മൈന ഒന്നും പാടി നടക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അതിന് വേണ്ടി സമയം കളയാൻ ഇല്ലെന്നും ഡോക്ടർ പറഞ്ഞു. ആൺ പെൺ വ്യത്യാസമില്ലാതെ പല പ്രായത്തിലുളള ആരാധകരാണഅ ഡോക്ടറെ ഒരു നോക്കാൻ തിക്കി നിറഞ്ഞ് നിൽക്കുന്ന സ്ഥലത്തേക്ക് എത്തുന്നത്. പോയത് പോട്ടെ സാരമില്ലെന്നും ആരാധകരോട് പറഞ്ഞു.

  Read Also:പ്ലാൻ ചെയ്ത പ്ര​ഗ്നൻസി അല്ല, ​ഗോവയിലേക്ക് ട്രിപ്പ് പോകാൻ നേരമാണ് പ്ര​ഗ്നന്റ് ആണെന്നറിയുന്നതെന്ന് മൃദുല

  പിന്നീട് ഡോക്ടർ ആരാധകരോട് ആവശ്യപ്പെട്ടത് ഒരു കാര്യമായിരുന്നു തന്നെ സനേഹിക്കുന്നവർ മറ്റാരെയും ഡീ​ഗേഡ് ചെയ്യാൻ ശ്രമിക്കരുത് എന്ന്. തൻ്റെ യോ​ഗ്യത എന്താണെന്ന് തന്നെ സ്നേഹിക്കുന്നവർക്ക് മാത്രമേ അറിയുള്ളൂ. തന്നെ കാണാൻ മഴയത്തും പെരിന്തൽമണ്ണയിൽ എത്തിയ എല്ലാവർക്കും ഡോക്ടർ നന്ദി പറയുകയും ചെയ്തു. നിങ്ങളുടെയൊക്കെ സനേബവും സപ്പോർട്ടും കൊണ്ട് മാത്രമാണ് താൻ ഇവിടെ വന്നിരിക്കുന്നതെന്നും ഡോക്ടർ പറഞ്ഞു. അതിന് ഒരുപാട് നന്ദി.

  ആരാധകരെ ഇളക്കി മറിച്ചുകൊണ്ട് തോൽക്കാൻ എനിക്ക് മനസ്സില്ലെടാ എന്ന മാസ് ഡയലോ​ഗും ഡോക്ടർ പറഞ്ഞു. ഡോക്ടർ എത് ഉദ്ഘാടന വേദിയിലെത്തുമ്പോഴും ഹൗസിനുള്ളിൽവെച്ച് പറഞ്ഞ മാസ് ‍ഡയലോ​ഗും പറയാറുണ്ട്. ദിസ് ഈസ് ഡോക്ടർ രാധാകൃഷ്ണൻ. ദിസ് ഈസ് മീ, ദിസ് ഈസ് വാട്ട് ഐ ഡു. മലയാളത്തിൽ സംസാരിക്കടാ മലയാളി എന്ന ഡയലോ​ഗുകളാണ് വേദികളിൽ വളരെ ആവേശത്തോടെ പറയുന്നത്.

  Read Also: ഞാൻ എന്താ പാവയാണോ, ഇനി എനിക്ക് ഡോക്ടറുമായി ഒരു ബന്ധവുമില്ലെന്ന് തുറന്ന് പറഞ്ഞ് ദിൽഷ

  കുറേ പോരൊക്കെ ചിന്തിക്കുന്നുണ്ടാകും എന്തിനാണ് ഞാൻ ഇങ്ങനെയൊക്കെ അലറി വിളിക്കുന്നത്. നിങ്ങളുടെയൊക്ക എനര‍ജി കാണുമ്പോ എങ്ങനെയാണ് മിണ്ടാതിരിക്കുന്നത് എന്നാണ് ഡോക്ടർ ആരാധകരോട് ചോദിച്ചത്. സനേഹിക്കാൻ ഇത്രയും പേരുള്ളപ്പോൾ ഒരു നഷ്ടത്തെപ്പറ്റിയും ആലോചിക്കാൻ താൻ പോകുന്നില്ലായെന്നും ഡോക്ടർ പറഞ്ഞു. ആരാധകരുടെ ചോദ്യത്തിന് താൻ മറ്റുള്ളവരെ പോലെയല്ല കുറച്ച് ഡിഫറൻ്റ് ആണെന്നും വേദിയിൽ വെച്ച് പറഞ്ഞു.

  ഒരുത്തിക്ക് വേണ്ടിയും ഇനി സമയം കളയാൻ തനിക്ക് മനസ്സില്ലായെന്നും താരം പറഞ്ഞു. തന്നെ സ്നേഹിക്കുന്നവർ ഒരു കാരണവശാലും മറ്റുള്ളവരെ ഡി​ഗേ​ഡിം​ഗ് ചെയ്യാൻ ശ്രമിക്കുക. പോസിറ്റീവ് ആയിരിക്കുക എന്നും ഡോക്ടർ പറഞ്ഞു

  Read more about: bigg boss
  English summary
  Bigg Boss fame Robin React with public about Dilsha's Video on Instagram
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X