twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുഞ്ചാക്കോ ബോബന്റെ പടങ്ങള്‍ വരിവരയായി പൊട്ടി; ഇവനെ വച്ചാല്‍ പണി കിട്ടുമെന്ന് സംവിധായകന്‍

    |

    മലയാളത്തിലെ മിന്നും താരമാണ് കുഞ്ചാക്കോ ബോബന്‍. ചോക്ലേറ്റ് ബോയില്‍ നിന്നും കാമ്പുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് കയ്യടി നേടിയ താരമായി മാറുകയായിരുന്നു കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചനും ശാലിനിയും ഒരുമിച്ച സൂപ്പര്‍ ഹിറ്റായി മാറിയ സിനിമയായിരുന്നു നിറം. ഇന്നും ആരാധകരുള്ള സിനിമയാണ് നിറം. എന്നാല്‍ രസകരമായൊരു വസ്തുത ഈ സിനിമയില്‍ നിന്നും ചാക്കോച്ചനെ മാറ്റുന്നതിനെക്കുറിച്ച് ഒരിക്കല്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നാണ്.

    Also Read: സ്ലീവ്ലെസ് ഇടാനോ, ലിപ്സ്റ്റിക് ഇടാനോ ഒന്നും വീട്ടില്‍ സമ്മതിക്കില്ലായിരുന്നു! ജോലി ഉപേക്ഷിച്ച് മോഡലായ നേഹ റോസ്Also Read: സ്ലീവ്ലെസ് ഇടാനോ, ലിപ്സ്റ്റിക് ഇടാനോ ഒന്നും വീട്ടില്‍ സമ്മതിക്കില്ലായിരുന്നു! ജോലി ഉപേക്ഷിച്ച് മോഡലായ നേഹ റോസ്

    മാസ്റ്റര്‍ ബിന്‍ യൂട്യൂബാ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കെ രാധാകൃഷ്ണനാണ് നിറത്തിന്റെ കഥ പങ്കുവച്ചത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

    ജയരാജിനെ വിളിക്കാം

    കോവളത്തൊരു ഹോട്ടലില്‍ ഞാനും കമലും ഇക്ബാല്‍ കുറ്റിപ്പുറവും ശത്രുഘ്‌നനും ഇരിക്കും. മാസത്തില്‍ 20 ദിവസമൊക്കെയിരുന്ന് ചര്‍ച്ചയായിരുന്നു. കഥയൊന്നുമില്ല, ഇക്ബാലിന്റെ പക്കലൊരു ത്രെഡുണ്ട്. അത് ചര്‍ച്ചകളിലൂടെ കഥയാക്കിയെടുക്കുകയായിരുന്നു. ഒരു ഘട്ടം വന്നപ്പോള്‍ കഥ മുന്നോട്ട് പോകുന്നില്ല. ഇരുവരുടെ കോളേജും സൗഹൃദവുമാക്കെ കാണിച്ചു. റൊമാന്‍സ് എങ്ങനെ തുടങ്ങണമെന്നറിയില്ല. എന്ത് ചെയ്യുമെന്ന് കമല്‍ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ജയരാജിനെ വിളിക്കാമെന്ന്.

    Also Read: റോപ്പിൽ ആടി വന്നുള്ള ഇടിയാണെങ്കിൽ മമ്മൂക്ക ഹാപ്പി; ലാലേട്ടന് നാച്വറലാണിഷ്ടം: മാഫിയ ശശിAlso Read: റോപ്പിൽ ആടി വന്നുള്ള ഇടിയാണെങ്കിൽ മമ്മൂക്ക ഹാപ്പി; ലാലേട്ടന് നാച്വറലാണിഷ്ടം: മാഫിയ ശശി

    വീണ്ടും ശങ്കയായി

    ജയരാജ് കളിയാട്ടമൊക്കെ കഴിഞ്ഞു നില്‍ക്കുകയാണ്. ജയരാജ് വന്നു. കഥ പറഞ്ഞുകൊടുത്തു. ഇനിയെന്ത് ചെയ്യണമെന്ന് ചോദിച്ചു. പ്രണയം തോന്നണമെങ്കില്‍ ഒരാള്‍ക്ക് മറ്റൊരാളെ മിസ് ചെയ്യണമെന്ന് പറഞ്ഞു. അതില്‍ കയറി കമല്‍ പിടിച്ചു. അങ്ങനെയാണ് ആ വിനോദയാത്രയൊക്കെ വരുന്നത്. അതോടെ അവന് പ്രണയം തോന്നുകയാണ്. അവള്‍ തിരികെ വരുമ്പോഴേക്കും അവള്‍ക്ക് മറ്റൊരു പ്രണയമായി. അത് പിന്നെ നിശ്ചയം വരെ പോയി. ഇനിയെന്ത് ചെയ്യുമെന്ന് വീണ്ടും ശങ്കയായി.

    Also Read: ' മഞ്ഞ ചുരിദറില്‍ സുന്ദരിയായി റിമി ടോമി; ആടിയും പാടിയും കുടുംബത്തിനൊപ്പം'Also Read: ' മഞ്ഞ ചുരിദറില്‍ സുന്ദരിയായി റിമി ടോമി; ആടിയും പാടിയും കുടുംബത്തിനൊപ്പം'

    നാല് സിനിമകള്‍ അടിപ്പിച്ചു പൊട്ടി

    വീണ്ടും ജയരാജിനെ വിളിച്ചു. ഇതുവരെയുള്ള കഥ പറഞ്ഞു കൊടുത്തു. നേരത്തെ അവളല്ലേ പോയത്, ഇനി അവന്‍ പോകട്ടെ എന്ന് ജയരാജ് പറഞ്ഞു. അങ്ങനെയത് ടെയില്‍ എന്‍ഡുവരെ കമല്‍ എത്തിച്ചു. അങ്ങനെയാണ് ആ സിനിമയുണ്ടാകുന്നത്. പത്ത് മാസം കഷ്ടപ്പെട്ടാണ് ചിത്രത്തിന്റെ തിരക്കഥയുണ്ടാക്കുന്നത്. നല്ല സ്‌ട്രെയിന്‍ എടുത്ത സിനിമയായിരുന്നു. എല്ലാവരും നന്നായി കഷ്ടപ്പെട്ടു.

    കഥയായ ശേഷമാണ് കുഞ്ചാക്കോ ബോബനേയും ശാലിനിയേയും തീരുമാനിക്കുന്നത്. രണ്ടു പേരും കമലിന്റെ സജഷന്‍ തന്നെയായിരുന്നു. രണ്ടു പേരേയും കണ്ട് ഡേറ്റ് വാങ്ങി. അതിന് ശേഷം ചാക്കോയുടെ നാല് സിനിമകള്‍ അടിപ്പിച്ചു പൊട്ടി. ചാക്കോയെ മാറ്റേണ്ടി വരുമോ എന്ന് സംശയമായി. സംവിധായകന്‍ കമലിന് വരെ ടെന്‍ഷനായി. എന്നെ നാനയില്‍ നിന്നു വരെ വിളിച്ചു ചോദിച്ചു കുഞ്ചാക്കോ ബോബനെ മാറ്റുമോ എന്ന്. എന്റെ സംവിധാകനിലും തിരക്കഥയിലും വിശ്വാസമുണ്ടെന്ന് ഞാന്‍ പറഞ്ഞു.

    ട്രെന്റ് സെറ്ററുമായി മാറി

    എന്തായാലും ആ സിനിമ നന്നായി തന്നെ തീര്‍ക്കാന്‍ സാധിച്ചു. സിനിമ നല്ല വിജയമായി മാറുകയും ചെയ്തു. ഇതൊന്നും കുഞ്ചാക്കോ ബോബനുമായി ചര്‍ച്ചയൊന്നും ചെയ്തിട്ടില്ല. അദ്ദേഹം വിളിച്ചതുമില്ല. അദ്ദേഹത്തിന്റെ അച്ഛനുമായി വളരെ അടുത്ത ബന്ധമാണ്. ആലപ്പുഴ പോകുമ്പോഴൊക്കെ അദ്ദേഹത്തിന്റെ വീട്ടില്‍ പോവുകയും ഒരുമിച്ച് ഡിന്നര്‍ കഴിക്കുകയൊക്കെ ചെയ്തിരുന്നു. എന്തായാലും ആ സിനിമ വലിയൊരു വിജയവും ട്രെന്റ് സെറ്ററുമായി മാറി.

    Read more about: kunchacko boban
    English summary
    When Kunchacko Boban Was Almost Replaced In Niram As His Four Films Flopped
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X