X
മലയാളം » സിനിമകള്‍ » 100 ഡെയ്‌സ് ഓഫ് ലവ്
100 ഡെയ്‌സ് ഓഫ് ലവ്

100 ഡെയ്‌സ് ഓഫ് ലവ്

Comedy | Romance | 20 Mar 2015 | U |
Malayalam

2.5 /5 Users

2.5 /5 Filmibeat

100 ഡെയ്‌സ് ഓഫ് ലവ് കഥ

ദുൽക്കർ സൽമാൻ, നിത്യാ മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജനുസ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് 100 ഡെയ്‌സ് ഓഫ് ലവ്. ‌വിനീത്, ശേഖര്‍ മേനോന്‍, അജു വര്‍ഗീസ്, ജാക്കോബ് ഗ്രിഗറി, രാഹുല്‍ മാധവ്, പ്രവീണ, അഭിരാമി സുരേഷ് തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജാനുസ് മുഹമ്മദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
Read More

100 ഡെയ്‌സ് ഓഫ് ലവ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

100 ഡെയ്‌സ് ഓഫ് ലവ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജനൂസ് മുഹമ്മദ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഗോവിന്ദ് വസന്ത
നിര്‍മ്മാതാവ്‌ കെ വി വിജയകുമാർ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

100 ഡെയ്‌സ് ഓഫ് ലവ് വിമർശകരുടെ അവലോകനം

malayalam.filmibeat.com
മഴയ്ക്കും പ്രണയത്തിനും പണ്ടുമുതലേ പറഞ്ഞുവച്ച ഒരു ബന്ധമുണ്ട്. രാത്രിമഴയില്‍ കുളിച്ചു നില്‍ക്കുന്ന അവളെ കണ്ടാല്‍ പ്രണയിച്ചു പോകാത്തവന്‍ ആരാണ്. പക്ഷെ ഇവിടെ രാത്രി മഴയില്‍ കളിക്കുന്നില്ല. രാത്രിയും മഴയും നായികയുമുണ്ട്. ആ ഒരന്തരീക്ഷത്തില്‍, അവളെ കണ്ടാല്‍ പ്രണയിച്ചു പോകും. ആ പ്രണയത്തിന്റെ നൂറ് ദിവസമാണ് ജാനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 100 ഡെയ്‌സ് ഓഫ് ലവ്. ചിത്രം റിലീസ് ചെയ്ത് പ്രേക്ഷകാഭിപ്രായം വന്നു തുടങ്ങുമ്പോള്‍ ലഭിയ്ക്കുന്നത്, ഇതൊരു സമ്പൂര്‍ണ പ്രണയ ചിത്രമാണെന്നാണ്. ജാനൂസിന്റെ കന്നി സംരംഭവും, ദുല്‍ഖറിന്റെയും നിത്യയുെടയും അഭിനയവും, ഛായാഗ്രഹണവും പാട്ടുമെല്ലാം വല്ലാത്തൊരു പ്രണായനുഭവം പ്രേക്ഷകന് നല്‍കുന്നു. പ്രണയത്തിന് എന്നും ഒരേ ഭാഷയാണ്. അത് അല്പം വ്യത്യാസം വരുത്തി പറയുമ്പോഴാണ് ശ്രദ്ധിക്കപ്പെടുന്നത്, അല്ലെങ്കില്‍ അടയാളപ്പെടുത്തപ്പെടുന്നത്. ബാംഗ്ലൂരില്‍ ഒരു ദേശീയ പത്രത്തിന്റെ കോളമിസ്റ്റായി ജോലി ചെയ്യുന്ന ചെറുപ്പക്കാരന്‍. ഉമ്മര്‍ എന്ന സുഹൃത്തിനൊപ്പമാണ് അയാള്‍ കഴിയുന്നത്.അവിചാരിതമായില്‍ ടാക്‌സിയില്‍ കണ്ടുമുട്ടുന്ന നായികയില്‍ നിന്നും അവിടെ നിന്ന് കളഞ്ഞു കിട്ടുന്ന ക്യാമറയില്‍ നിന്നുമാണ് ഈ പ്രണയ കഥയുടെ തുടക്കം. നല്ല മഴയുള്ള ഒരു രാത്രി. അവളുടെ ചിരിയില്‍ അവന്‍ വീണുപോയി. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയില്ലെ. അതു തന്നെ. ഉമ്മറിന്റെ സഹായത്തോടെ പിന്നെ അവളാരാണെന്നുള്ള അന്വേഷണമാണ് ബാക്കി കഥ.വളരെ മനോഹരമായി തന്റെ ആദ്യ ചിത്രം ജാനൂസ് മുഹമ്മദ് അവതരിപ്പിച്ചു. ജീവിതത്തില്‍ നിന്നും എടുത്ത ഏടുകളായതുകൊണ്ടാവാം, ആ പ്രണയകഥയ്ക്ക് ഒരു ജീവനുണ്ടായിരുന്നു. ദൃശ്യ സമ്പന്നമാണ് ചിത്രം. പ്രണയത്തിന്റെ ഒരു ദൃശ്യവിരുന്ന് എന്ന തലത്തിലും നാളെ സിനിമ കുറിക്കപ്പെട്ടേക്കാം. തൈക്കുടം ബ്രിഡ്ജിലൂടെ ശ്രദ്ധിക്കപ്പെട്ട ഗോവിന്ദ് മേനോന്റെ സംഗീതവും ഈ പ്രണയത്തിന്റെ പ്ലസ് മാര്‍ക്കാണ്.

100 ഡെയ്‌സ് ഓഫ് ലവ് പാട്ടുകൾ

100 ഡെയ്‌സ് ഓഫ് ലവ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

100 ഡെയ്‌സ് ഓഫ് ലവ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+