Malayalam»Movies»Love 24x7»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • നാലാമിടം എന്ന ന്യൂസ് ചാനലിലെ പ്രമുഖനായ ന്യൂസ് റീഡറാണ് രൂപേഷ് നമ്പ്യാര്‍. അദ്ദേഹത്തിന്റെ ചാറ്റ് ഷോ പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. ഇതേ ന്യൂസ് ചാനലില്‍ ട്രെയിനി ആയിട്ടെത്തുന്ന പെണ്‍കുട്ടിയാണ് കബനി. കബനിയും രൂപേഷും വളരെ പെട്ടന്ന് പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്യുന്നു.

      ഇവരുടെ പരിചയക്കാരിയാണ് ഡോക്ടര്‍ സരയു. മകന്‍ കുടുംബവുമായി അമേരിക്കയില്‍ സെറ്റില്‍ഡ് ആയതില്‍ പിന്നെ വിധവയായ സരയു നാട്ടില്‍ തനിച്ചാണ്. ഇവരുടെ ജീവിതത്തിലേക്ക്, പണ്ട് മെഡിക്കല്‍ പഠനകാലത്ത് പ്രണയത്തിലായിരുന്ന ഡോക്ടര്‍ സതീഷ് കടന്നുവരുന്നു. ഇതാണ് നവാഗതയായ ശ്രീബാല കെ മേനോന്‍ സംവിധാനം ചെയ്ത ലവ് 24x7 എന്ന ചിത്രത്തിന്റെ ഇതിവൃത്തം

      വ്യത്യസ്തമായ രണ്ട് തലമുറയിലെ പ്രണയത്തെ കുറിച്ച്, അവരുടെ ഓരോരുത്തരുടെയും കരിയര്‍ എന്ന ചിന്തയെ കുറിച്ച്, അതിന് വേണ്ടിയുള്ള ഓട്ടത്തെ കുറിച്ച്, ഒരു മീഡിയയില്‍ ജോലി ചെയ്യുന്നവരുടെ സമ്മര്‍ദ്ദങ്ങളെ കുറിച്ച് അങ്ങനെ പലതിനെ കുറിച്ചും വളരെ സത്യസന്ധമായി പറയുന്നതാണ് ലവ് 27x7. ശ്രീബാല കെ മേനോന്‍ എന്ന എഴുത്തുകാരിയുടെയും സംവിധായകയുടെയും മികവാണ് ഇവിടെ കാണുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X