»   » പണത്തിന്റെ പേരില്‍ കാവ്യയെ പീഡിപ്പിച്ചു

പണത്തിന്റെ പേരില്‍ കാവ്യയെ പീഡിപ്പിച്ചു

Posted By:
Subscribe to Filmibeat Malayalam
Kavya
തിരുവനന്തപുരം: പ്രശസ്‌ത നടി കാവ്യാ മാധവന്‍ വിവാഹമോചനത്തിന്‌ ഒരുങ്ങിയത് ഭര്‍തൃവീട്ടുകാരുടെ പണക്കൊതിയും പീഡനവും മൂലമാണെന്ന്‌ റിപ്പോര്‍ട്ട്‌.

കാവ്യയുമായി അടുത്ത വൃത്തങ്ങള്‍ ഒരു മധ്യാഹ്ന പത്രത്തോടാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്‌. എന്നാല്‍ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പണക്കൊതി തീര്‍ക്കാനായി മാതാപിതാക്കളെയും സഹോദരനെയും പെരുവഴിയിലാക്കാന്‍ കഴിയില്ലെന്ന കാവ്യയുടെ തീരുമാനമാണത്രേ വിവാഹമോചനത്തില്‍ എത്തിച്ചിരിക്കുന്നത്‌.

ഏറെ ആഭരണങ്ങളും മറ്റും നല്‍കി കെങ്കേമമായി നടത്തിയ വിവാഹത്തിന്‌ ശേഷം നിശാലിന്റെ വീട്ടുകാര്‍ വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നുവത്രേ. അഞ്ചുകോടി രൂപയായിരുന്നു ഇവരുടെ ആഗ്രഹം. പെട്ടെന്ന്‌ അത്രയും തുക ഒരുമിച്ച്‌ കൊടുക്കാന്‍ കഴിയാത്തതിനാല്‍ ഗഡുക്കളായിക്കൊടുക്കാമെന്ന്‌ കാവ്യയുടെ മാതാപിതാക്കള്‍ അറിയിച്ചു.

പിന്നീട്‌ നീലേശ്വരത്തും എറണാകുളത്തുമുള്ള വീടുകള്‍ കാവ്യയുടെയും ഭര്‍ത്താവിന്റെയും പേരില്‍ എഴുതിക്കൊടുക്കണമെന്നായി ഭര്‍തൃവീട്ടുകാര്‍. ഇതിനും കാവ്യയുടെ മാതാപിതാക്കള്‍ തയ്യാറായി. അതിന്‌ ശേഷം അവരും സഹോദരനും ഒരു വാടകവീട്ടിലേയ്‌ക്ക്‌ താമസം മാറ്റി.

ഒന്നരക്കോടിയിലേറെ മതിപ്പുവിലവരുന്ന വീടും സ്ഥലവുമാണ്‌ അവര്‍ക്ക്‌ നല്‍കിയത്‌. കാവ്യയുടെ താരമൂല്യം കണക്കിലെടുത്ത്‌ ഇനിയും അഭിനയിപ്പിച്ച്‌ കാശുണ്ടാക്കുകയായിരുന്നു നിശാലിന്റെയും വീട്ടുകാരുടെയും ലക്ഷ്യമെന്നാണ്‌ അറിയുന്നത്‌. ഇതിനായാണ്‌ അവര്‍ ഈ വിവാഹത്തിന്‌ തയ്യാറായതെന്നും സൂചനയുണ്ട്‌.

പണം ആവശ്യപ്പെട്ട്‌ ഇവര്‍ കാവ്യയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും  വിവാഹശേഷം കാവ്യയെ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും പറയപ്പെടുന്നു. എന്നാല്‍ സ്വസ്ഥമായി കുടുംബജീവിതം നയിക്കാന്‍ ആഗ്രഹിച്ച കാവ്യ ഇത്‌ അംഗീകരിച്ചില്ലത്രേ.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam