»   » 'എന്റെ കൈയിലിരിക്കുമ്പോള്‍ ചെറുതാണെങ്കിലും അവളുടെ പാദങ്ങള്‍ വലുത് തന്നെ'യാണ്! ദുല്‍ഖറിലെ അച്ഛന്‍

'എന്റെ കൈയിലിരിക്കുമ്പോള്‍ ചെറുതാണെങ്കിലും അവളുടെ പാദങ്ങള്‍ വലുത് തന്നെ'യാണ്! ദുല്‍ഖറിലെ അച്ഛന്‍

Posted By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്റെ ജീവിതത്തില്‍ ഏറ്റവും മനോഹരമായ ദിവസങ്ങളിലുടെയാണ് താരം കടന്നു പോവുന്നത്. വാപ്പച്ചിയായതിന്റെ സന്തോഷത്തിലാണ് ദുല്‍ഖര്‍. അതിനിടെ മകളെക്കുറിച്ചുള്ള സ്‌നേഹ നിമിഷങ്ങള്‍ പങ്കുവെച്ച് ദുല്‍ഖര്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

മുന്‍ കാമുകിയുടെ കഥ പുതിയ കാമുകിയോട് തുറന്ന് പറഞ്ഞ് സല്‍മാന്‍ ഖാന്‍ ഏറ്റ് വാങ്ങിയത് മുട്ടന്‍ പണിയോ

മേയ് 5 നായിരുന്നു ദുല്‍ഖര്‍ അമാല്‍ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. മകള്‍ക്ക് മറിയം അമീര സല്‍മാന്‍ എന്ന് പേരിട്ടതിന് പിന്നാലെ താരം പുതിയൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. തന്റെ ജീവിതത്തിലുണ്ടാവുന്ന കാര്യങ്ങളൊക്കെ ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയിലുടെ പങ്കുവെക്കാറുണ്ട്. അത്തരത്തിലാണ് മകളെക്കുറിച്ചോര്‍ത്ത് താരം ചിത്രം പോസ്റ്റ് ചെയ്തത്.

ഗാലറികളെ ആരവത്തില്‍ മുഴക്കിയ സച്ചിന്‍ ഇന്ന് തിയറ്ററുകളില്‍ ആവേശ കടലാവും!!!

dulqer-pic

'എന്റെ കൈയിലിരിക്കുമ്പോള്‍ ചെറുതാണെങ്കിലും അവളുടെ പാദങ്ങള്‍ വലുത് തന്നെ'യാണെന്നു പറഞ്ഞു കൊണ്ടാണ് ദുല്‍ഖര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലാണ് ദുല്‍ഖര്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ കൈയില്‍ മകളുടെ കുഞ്ഞ് സോക്‌സ് വെച്ചിട്ടാണ് ദുല്‍ഖര് ചിത്രമെടുത്തിരിക്കുന്നത്.

English summary
"Tiny in my hands, big on her feet!" Dulquer Salmaan posts an adorable picture

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam