»   » ആശ്വാസത്തിന് ആയുസില്ല, എന്തിരനുമായി രജനികാന്ത് നേരത്തെ എത്തും! പ്രണവിനുള്ള എട്ടിന്റെ പണി?

ആശ്വാസത്തിന് ആയുസില്ല, എന്തിരനുമായി രജനികാന്ത് നേരത്തെ എത്തും! പ്രണവിനുള്ള എട്ടിന്റെ പണി?

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്തിനെ നായകനാക്കി ശങ്കര്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ 2.0. സൂപ്പര്‍ ഹിറ്റ് ചിത്രം എന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ചിത്രത്തിന്റെ റിലീസ് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ജനുവരി 25ന് ഇന്ത്യയിലും 26ന് വിദേശത്തും ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്.

സിനിമാക്കാര്‍ക്കും കുഞ്ഞാലി മരക്കാരായി മമ്മൂട്ടിയെ മതി... യോഗ്യന്‍ മമ്മൂട്ടി തന്നെ എന്ന് എംഎ നിഷാദ്

മഹേഷ് ബാബുവിനെ കേരളത്തിലെത്തിച്ച നിര്‍മാതാവിന് കിട്ടിയത് എട്ടിന്റെ പണി...

എന്നാല്‍ ചിത്രത്തിന്റെ റിലീസ് ഏപ്രില്‍ 13ലേക്ക് മാറ്റിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ചിത്രത്തിന്റെ വിഎഫ്എക് ജോലികള്‍ പൂര്‍ത്തിയാകാത്തതാണ് ചിത്രത്തിന്റെ റിലീസ് നീട്ടാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ റിലീസ് സംബന്ധമായ അനുശ്ചിതത്വങ്ങള്‍ക്ക് വിരാമം കുറിച്ച് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍.

റിലീസ് ഡേറ്റ്

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന എന്തിരന്‍ 2 (2.0) റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ ക്രിയേറ്റീവ് ഹെഡ് രാജു മഹാല്‍നിഗം ആണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട യഥാര്‍ത്ഥ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരി 25ന് ചിത്രം റിലീസ് ചെയ്യും.

റിലീസ് മാറ്റിയത് അക്ഷയ് കുമാര്‍ ചിത്രത്തിന്റേത്

2.0യിലെ വില്ലനായ അക്ഷയ്കുമാര്‍ നായകുന്ന പദ്മന്‍ എന്ന സിനിമയുടെ റിലീസാണ് മാറ്റിയത്. ഏപ്രില്‍ 13ന് റിലീസ് നിശ്ചയിച്ചിരുന്നു സിനിമ 2.0യ്ക്ക് ഒപ്പം തന്നെ റിലീസ് ചെയ്യും. ജനുവരി 26നായിക്കും പദ്മന്‍ തിയറ്ററിലെത്തുക.

10000 സ്‌ക്രീനുകള്‍

ഒരു ഇന്ത്യന്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസായിരിക്കും 2.0യുടേത്. ലോകവ്യാപകമായി 10000 സ്‌ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ ചിത്രം ആദ്യദിനം തന്നെ പ്രദര്‍ശനത്തിനെത്തും.

ആദ്യം ഇന്ത്യയില്‍

ജനുവരി 25ന് ചിത്രം ഇന്ത്യയില്‍ മാത്രമായിരിക്കും റിലീസ് ചെയ്യുക. അതിന് ശേഷമായിരിക്കും ആഗോള റിലീസ്. വിദേശ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും എത്ര ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

450 കോടി ചിത്രം

450 കോടി മുതല്‍ മുടക്കുള്ള ചിത്രം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ ചിത്രീകരിക്കുന്ന സിനിമയാണ്. രജനകാന്തിന്റെ വില്ലനായി എത്തുന്നത് അക്ഷയ്കുമാറാണ്. എമി ജാക്‌സനാണ് ചിത്രത്തിലെ നായിക. നീരവ് ഷാ ഛായാഗ്രഹണവും എആര്‍ റഹ്മാന്‍ സംഗീതവും നിര്‍വഹിക്കുന്നു.

ആദിക്ക് വില്ലനാകും

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത് ജനുവരി 26നാണ്. രജനികാന്ത് ചിത്രം കേരളത്തിലും വൈഡ് റിലീസിനാണ് ഒരുങ്ങുന്നത്. ഇത് ആദിക്ക് തിയറ്ററുകള്‍ ലഭിക്കുന്നതിന് വെല്ലുവിളിയാകും.

ആദിയുടെ റിലീസ് മാറ്റുമോ?

മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ നരസിംഹം റിലീസിനെത്തിയ ദിവസമാണ് ജനുവരി 26. അന്നേ ദിവസം തന്നെയാണ് ആദിയും റിലീസ് ചെയ്യുന്നത്. ആദി നിര്‍മിക്കുന്ന ആശീര്‍വാദ് സിനിമാസിന്റെ ആദ്യ സിനിമയായിരുന്നു നരസിംഹം.

English summary
Rajanikanth movie 2.0 final release date announced. The date could not be changed, says the producer team.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam