For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാലേട്ടന്‍ തന്ന ഓണക്കോടി. തൊട്ടടുത്ത് നിര്‍ത്തി ചേര്‍ത്തുപിടിച്ച് നല്‍കിയ സമ്മാനത്തെ കുറിച്ച് അഡോണി

  |

  ബിഗ് ബോസ് മൂന്നാം സീസണിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് അഡോണി ജോണ്‍. ടിവി ഷോകള്‍ മുന്‍പ്‌ ചെയ്തിട്ടുണ്ടെങ്കിലും ബിഗ് ബോസില്‍ എത്തിയ ശേഷമാണ് അഡോണിയെ കൂടുതല്‍ പേരും അറിയുന്നത്. വേറിട്ട ഗെയിം സ്ട്രാറ്റജികളും പ്ലാനുകളുമായി ബിഗ് ബോസില്‍ മുന്നേറിയ താരമാണ് അഡോണി. എഴുപതിലധികം ദിവസങ്ങള്‍ പിടിച്ചുനിന്ന ശേഷമാണ് അഡോണി പുറത്തായത്. റംസാനൊപ്പമുളള അഡോണിയുടെ സൗഹൃദ നിമിഷങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ബിഗ് ബോസിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ് അഡോണി ജോണ്‍.

  റായി ലക്ഷ്മിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം

  എറ്റവും പുതിയ വിശേഷങ്ങള്‍ എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട് താരം. ബിഗ് ബോസ് ഫിനാലെയില്‍ പങ്കെടുക്കാന്‍ അഡോണിയും എത്തിയിരുന്നു. അതേസമയം മോഹന്‍ലാലില്‍ നിന്നും ലഭിച്ച ഓണക്കോടിയെ കുറിച്ചുളള അഡോണിയുടെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

  അഡോണിയുടെ വാക്കുകളിലേക്ക്: 'നിനക്കത് ഉടുത്തിട്ട് ഫോട്ടോ എടുക്കത്തില്ലേ? കൈയില്‍ പിടിച്ചാണോ എടുക്കുന്നെ?, ഇല്ലമ്മേ, ഇതിങ്ങനെ കൈയില്‍ പിടിച്ച് കൊതിതീര്‍ന്നില്ല. ലാലേട്ടന്‍ തന്ന ഓണക്കോടി അല്ലെ.! അതെ, ആ മനുഷ്യന്‍ തൊട്ടടുത്ത് നിര്‍ത്തി ചേര്‍ത്തുപിടിച്ച് നിറഞ്ഞ മനസ്സോടെ തന്ന ഓണസമ്മാനം. ആരെങ്കിലും ഒരോണക്കോടി തന്നിരുന്നെങ്കിലെന്ന് കൊതിച്ച ഒരു കാലമുണ്ടായിരുന്നില്ലേ?.

  പുതിയ കുപ്പായമിട്ട് ചുറ്റും ആഘോഷത്തിന്റെ ആര്‍ത്തിരമ്പലുകള്‍ കേള്‍ക്കുമ്പോള്‍ ഹോസ്റ്റലില്‍ കൂട്ടുകാരുടെ ഷെല്‍ഫിന്റെ അരികില്‍ തപ്പിനോക്കിയ ഒരു കാലമുണ്ടായിരുന്നില്ലേ?. പഴയ മുണ്ട് ഒന്നൂടെ ഇരട്ടി കഞ്ഞിപ്പശ മുക്കിയെടുത്ത് ക്യാമ്പസ്സിലേക്ക് പോയ കാലമുണ്ടായിരുന്നില്ലേ?. ഡിപ്പാര്‍ട്ട്‌മെന്റ് ഓണാഘോഷത്തിന് ഒരേ നിറത്തിലെ കുപ്പായം മേടിക്കാന്‍ പൈസ ഉണ്ടാക്കാന്‍ തലേ ആഴ്ച്ചയില്‍ ഓടിയ ഓട്ടമില്ലേ?.

  അനിയത്തിക്കൊപ്പം പൂക്കളമിട്ട് മീനാക്ഷി, മഹാലക്ഷ്മിക്കൊപ്പമുളള ചിത്രം വൈറല്‍, അല്‍പ്പം വൈകിപ്പോയെന്ന് താരപുത്രി

  പല വര്‍ണ്ണങ്ങളില്‍ നിറഞ്ഞുനിന്ന കുപ്പായക്കടകളിലേക്ക് നോട്ടമെത്താതിരിക്കാന്‍ മനപ്പൂര്‍വ്വം മുഖം തിരിച്ചുപിടിച്ചു നടന്നൊരു കാലമുണ്ടായിരുന്നില്ലേ?. ഇന്ന്...എനിക്കും ഒരോണക്കോടി കിട്ടി. മോഹന്‍ലാല്‍ എന്ന മനുഷ്യന്‍ തന്നതാണ്. ആഗ്രഹങ്ങളുടെ പരകോടിയിലേക്ക് കയറ്റിവിട്ടിട്ട് കാലം തന്നതാണ്. ഓണമാണ്. ഒരു തിരിച്ചുവരവിന്റെ ഓര്‍മ്മയാണ്. അപമാനത്തിന്റെ പാതാളത്തിലേക്ക് എത്രയേറെ ആഴത്തില്‍ ആണ്ടുപോയാലും തിരിച്ചുവരവിന്റെ ഒരു കാലമുണ്ടാകുമെന്ന് ഓര്‍പ്പിക്കുന്ന ഓണം, അഡോണി പറയുന്നു.

  ജയറാം വാര്‍ത്താ അവതാരകനായപ്പോള്‍ മമ്മൂട്ടി പറഞ്ഞത്, മെഗാസ്റ്റാറിനെ കുറിച്ച് നടന്‍

  കളിയാക്കിയവരുടെയും, തള്ളിപ്പറഞ്ഞവരുടെയും, ഒഴിവാക്കിയവരുടെയും, അവഗണിച്ചവരുടെയും പരിഹസിച്ചവരുടെയും മുന്‍പില്‍ കാലം നിങ്ങളെ ഉയര്‍ത്തുന്നൊരു കാലം വരും. അന്ന് നിങ്ങള്‍ സ്വപ്നം കണ്ടതിനേക്കാള്‍ അപ്പുറമുള്ള കുപ്പായങ്ങള്‍ നിറമണിയും, അഡോണി കുറിച്ചു. അതേസമയം ബിഗ് ബോസ് സമയത്ത് അഡോണിയ്ക്കും പിന്തുണയുമായി ഫാന്‍സ് ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു.

  മമ്മൂക്കയും ലാലേട്ടനും ഒരുമിച്ച്, പുത്തന്‍ ചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകര്‍, ദുബായില്‍ നിന്നുളള ഫോട്ടോസ്

  mammootty and mohanlal attend a wedding ceremony at sharjah

  ബിഗ് ബോസില്‍ നിന്നും പുറത്തായ ശേഷം ലൈവ് വീഡിയോകളിലൂടെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് താരം എത്തി. തുടക്കത്തില്‍ തന്നെ പുറത്താവുമെന്ന് പലരും കരുതിയ മല്‍സരാര്‍ത്ഥി ആയിരുന്നു അഡോണി. എന്നാല്‍ മികച്ച ഗെയിം പുറത്തെടുത്ത് ബിഗ് ബോസില്‍ മുന്നേറാന്‍ താരത്തിന് സാധിച്ചു. മുണ്ടക്കയം സ്വദേശിയായ അഡോണി സെലിബ്രിറ്റി സ്റ്റാറ്റസുകളില്ലാതെയാണ് ബിഗ് ബോസില്‍ എത്തിയത്. മൂന്നാം സീസണില്‍ ഫൈനല്‍ സാധ്യതകളുണ്ടെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയായിരുന്നു അഡോണി. എന്നാല്‍ വോട്ട് കുറഞ്ഞത് താരത്തിന് തിരിച്ചടിയായി മാറി.

  English summary
  bigg boss malayalam season 3 fame adoney john's post about onakkodi gifted by mohanlal goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X