For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കലിപ്പന്റെ ഷോ ഓഫ്, മാസ്‌കും ഇടീച്ച് വീടിന്റെ മൂലയ്ക്ക് നിര്‍ത്താന്‍ പറ്റുമോ ലാലേട്ടാ? അശ്വതി

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ഓരോ ദിവസം പോകുന്തോറും കൂടുതല്‍ കൂടുതല്‍ നാടകീയവും സംഭവബഹുലവുമായി മാറി കൊണ്ടിരിക്കുകയാണ്. താരങ്ങള്‍ക്കിടയിലെ വാക്കു തര്‍ക്കങ്ങളും ബഹളങ്ങളുമെല്ലാം പതിവായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച രണ്ട് പുതിയ താരങ്ങള്‍ കൂടി കടന്നു വന്നതോടെ അടിയുടെ പെരുന്നാളാണ് ബിഗ് ബോസ് വീട്ടില്‍ നടക്കുന്നത്. വിനയ് മാധവ്, റിയാസ് സലീം എന്നിവരാണ് പുതിയ താരങ്ങള്‍.

  Also Read: 'അച്ഛന് അലോപ്പതിയോട് താൽപര്യമില്ല, ഞാൻ മരുന്ന് വായിൽ കുത്തി കയറ്റുകയാണ്, അദ്ദേഹം തുപ്പും'; ധ്യാൻ ശ്രീനിവസാൻ!

  അതേസമയം പുതിയ വൈല്‍ഡ് കാര്‍ഡുകള്‍ വന്ന ശേഷവും അടികളുടെ ഒരറ്റത്ത് ഡോക്ടര്‍ റോബിന്‍ എന്ന സ്ഥിരം പ്രശ്‌നക്കാരനുണ്ട്. വിനയുമായും റിയാസുമായുമെല്ലാം റോബിന്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോര്‍ക്കുകയുണ്ടായി. റോബിന്റെ അതിരു വിടുന്ന ദേഷ്യവും വാക് പ്രയോഗങ്ങളും ബിഗ് ബോസ് വീട്ടിലുള്ളവരില്‍ വലിയ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

  ഇപ്പോഴിതാ റോബിനെതിരെ നടപടി ആവശ്യപ്പെട്ടു കൊണ്ട് എത്തിയിരിക്കുകയാണ് നടി അശ്വതി. ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അശ്വതി. ബിഗ് ബോസ് മത്സരത്തിലേക്ക് വന്നിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി ബിഗ് ബോസ് റിവ്യുകള്‍ പങ്കുവച്ചും ബിഗ് ബോസ് പരിപാടിയെക്കുറിച്ചുള്ള തന്റെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയുമെല്ലാം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുകയായിരുന്നു അശ്വതി. ഷോ കഴിഞ്ഞതും അശ്വതിയുടെ പ്രതികരണം വായിക്കുക എന്നത് പതിവാക്കിയിരിക്കുകയാണ് ആരാധകര്‍.

  കലിപ്പന്‍ എന്നാണ് അശ്വതി റോബിനെ വിശേഷിപ്പിക്കുന്നത്. കലിപ്പനെ രണ്ട് ദിവസം ആ വീടിന്റെ ഒരു മൂലയില്‍ ഒരക്ഷം മിണ്ടിക്കാതെ മാസ്‌കും ഇടീച്ചു നിര്‍ത്താന്‍ പറ്റുമോ എന്നാണ് അശ്വതി ചോദിക്കുന്നത്. വളരെയധികം അസ്വസ്ഥയുണ്ടാക്കുന്ന ശല്യക്കാരനായ വ്യക്തിത്വമാണ് റോബിന്റേതെന്നും അശ്വതി പറയുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ''കലിപ്പന്റെ ഷോ ഓഫ് കഴിഞ്ഞതായി അറിയിക്കുന്നു. ലാലേട്ടാ അപേക്ഷ, കലിപ്പനെ 2 ദിവസം ആ വീടിന്റെ മൂലയ്ക്ക് ഒരക്ഷരം മിണ്ടിക്കാതെ മാസ്‌കും ഇടീച്ചു ഒന്ന് നിര്‍ത്താന്‍ പറ്റുമോ? പറ്റില്ലാ ല്ലേ. ഇത് റോബിന് മാത്രമല്ല ബാക്കിയുള്ളോര്‍ക്കും അനാവശ്യം പറയുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ഉള്ള പാഠം പോലെ ഒരു തുടക്കം ആകാന്‍ വേണ്ടിയാണ്.. ദയവായി ഞങ്ങള്‍ക്ക് നല്ലൊരു എപ്പിസോഡ് നാളെ തരൂ.. Very annoying and disgusting character'' എന്നാണ് താരം തന്റെ പോസ്റ്റില്‍ പങ്കുവച്ചിരിക്കുന്നത്.

  പതിവ് പോലെ നിരവധി പേര്‍ കമന്റുകളുമായി എത്തുകയും ചെയ്തിട്ടുണ്ട്. കമന്റുകള്‍ക്ക് അശ്വതി മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. ഒരാള്‍ പറഞ്ഞത് മാത്രം ആണോ വിലയിരുത്തുന്നത്.. പ്രശ്‌നം ഉണ്ടാക്കാന്‍ കാരണം ഉണ്ടാക്കി കൊടുത്തവന്‍ ഇപ്പൊ നന്മ മരം ആയോ.. ഞാന്‍ ചെയ്യില്ല.. എനിക്ക് അതിന്റെ ആവശ്യം ഇല്ല എന്ന് പറഞ്ഞു മാറി നിന്നവന്‍ പുണ്യാളന്‍.. കുത്തിയിരുന്ന് മൊത്തം കോര്‍ത്തു വച്ചവന്‍ തെറ്റുകാരനും.. നല്ലത് എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് അശ്വതി മറുപടി നല്‍കുന്നുണ്ട്.

  Also Read: എന്നെ പ്രണയിച്ചിരുന്ന സമയത്തും അവന് വേറെ ബന്ധങ്ങളുണ്ടായിരുന്നു; വേണ്ടെന്ന് വച്ച് താനെന്ന് അഞ്ജലി അമീര്‍

  പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview

  റിയാസിനെ ഞാന്‍ ന്യായീകരിക്കുക അല്ല.. വൈല്‍ഡ് കാര്‍ഡ്‌സ് പ്രോവൊക് ചെയ്യും അത് സാധാരണ ആണ്.. പക്ഷെ തിരിച്ചു കാണിക്കുന്ന കാര്യങ്ങള്‍ അത് ഈ ഷോയ്ക്ക് ചേര്‍ന്നതല്ല എന്നായിരുന്നു അശ്വതിയുടെ മറുപടി. കഴിഞ്ഞ ദിവസത്തെ ടാസ്‌കില്‍ മോശം പ്രകടനം കാഴ്ചവച്ചതിന് മൂന്ന് പേരെയായിരുന്നു എല്ലാവരും ചേര്‍ന്ന് ജയിലിലേക്ക് നോമിനേറ്റ് ചെയ്തത്. ജാസ്മിനും റോബിനും റിയാസുമായിരുന്നു ആ മൂന്ന് പേര്‍. പിന്നാലെ നടന്ന വാശിയേറിയ ടാസ്‌കില്‍ റോബിനേയും റിയാസിനേയും പരാജയപ്പെടുത്തി ജാസ്മിന്‍ ജയിലില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് റിയാസും റോബിനും ജയിലിലെത്തുന്നത്. ജയിലില്‍ വച്ച് ഇരുവരും തമ്മില്‍ വഴക്കിടുകയായിരുന്നു.

  English summary
  Bigg Boss Malayalam Season 4 Aswathy Ask Mohanlal To Punish Dr Robin For His Behavior
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X