For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെയ്തതൊന്നും പെട്ടന്ന് ഇല്ലാതാവില്ല; നിങ്ങളെ പിന്തുടരും; വിജയ് ദേവരകൊണ്ടയ്ക്കെതിരെ ടെലിവിഷൻ നടി

  |

  തെന്നിന്ത്യൻ യൂത്ത് ഐക്കണായ വിജയ് ദേവരകൊണ്ടയുടെ സിനിമ കഴിഞ്ഞ ദിവസം ആണ് റിലീസ് ആയത്. പാൻ ഇന്ത്യ തലത്തിലൊരുങ്ങിയ സിനിമ നടന്റെ കരിയറിലെ ഏറ്റവും വലിയ ബി​ഗ് ബജറ്റ് സിനിമ ആയിരുന്നു. തന്റെ കരിയറലെ ഏറെ പ്രധാനപ്പെട്ടതും അധ്വാനിച്ച സിനിമയുമാണിതെന്നായിരുന്നു വിജയ് ദേവരകൊണ്ട പറഞ്ഞത്.

  എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായ പ്രതികരണം ആണ് ലൈ​ഗറിന് ലഭിച്ച് കൊണ്ടിരിക്കരുന്നത്. മോശം തിരക്കഥയും സംവിധാനവുമെന്നാണ് ചിത്രത്തെക്കുറിച്ച് വരുന്ന റിവ്യൂകൾ. നടൻ‌ രണ്ട് വർഷത്തോളം നീണ്ട കഠിനമായ പരിശീലനത്തിലൂടെയാണ് സിനിമയ്ക്ക് വേണ്ട ഫിറ്റ്ന്സ് നേടിയത്.

  ഇതിനിടെ ലൈ​ഗർ റിലീസായ ദിവസം തെലുങ്ക് ടെലിവിഷൻ നടി അനസൂയ ഇട്ട ട്വീറ്റുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. 'അമ്മയെ ചീത്ത പറഞ്ഞതിന്റെ പ്രത്യാഘാതങ്ങൾ എളുപ്പം പോവില്ല. നേരത്തെയോ വൈകീട്ടോ കർമ്മ നിങ്ങളെ വേട്ടയാടും' എന്നാണ് അനസൂയയുടെ ട്വീറ്റ്. പ്രത്യക്ഷത്തിൽ ഇത് വിജയ് ദേവരെകാണ്ടയ്ക്കെതിരെയാണെന്ന് തോന്നുന്നില്ലെങ്കിലും ഇരുവരും തമ്മിലുള്ള പ്രശ്നം പരിശോധിക്കുമ്പോഴാണ് ട്വീറ്റിന്റെ പശ്ചാത്തലം മനസ്സിലാവുന്നത്.

  Also Read: ഒരു പുരുഷന്റെ പ്രണയം അമ്പത് സ്ത്രീകളിലാണെങ്കിലും ഒതുക്കി നിർത്താൻ പറ്റില്ല; പ്രണയത്തെ കുറിച്ച് ജിഎസ് പ്രദീപ്

  2017 ൽ വിജയ് ദേവരകൊണ്ടയുടെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു അർജുൻ റെഡി. സ്ത്രീ വിരുദ്ധ പരാമർശങ്ങളും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെയും പുകഴ്ത്തുന്ന സിനിമയെന്ന് വ്യാപക വിമർശനം നേരിട്ട സിനിമയാണ് അർജുൻ റെഡി. ചിത്രത്തിൽ അമ്മമാരെ തെറിവിളിക്കുന്ന ഒരു ഡയലോ​ഗും ഉണ്ടായിരുന്നു.

  ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ ഈ വാക്ക് വിജയ് ദേവരകൊണ്ടയും ഉപയോ​ഗിച്ചു. ഇതിനെതിരെ അനസൂയ അന്ന് രം​ഗത്ത് വന്നിരുന്നു. നടനെ വിമർശിച്ച് കൊണ്ടിട്ട ട്വീറ്റുകളുടെ പേരിൽ അനസൂയക്കെതിരെ സൈബർ ആക്രമണം ഉണ്ടായി.

  Also Read: 'എന്നും എന്റേത്'; ചീരുവിന്റെയും രായന്റെയും പേരുകൾ ടാറ്റൂ ചെയ്ത് മേഘ്ന രാജ്, ചിത്രങ്ങൾ വൈറൽ

  ഈ സംഭവം കഴിഞ്ഞ് അഞ്ച് വർഷത്തിന് ശേഷമാണ് വിജയ് ദേവരകൊണ്ടയുടെ ലൈ​ഗർ‌ റിലീസ് ചെയ്യുന്നത്. സിനിമ റിലീസ് ചെയ്ത ദിവസം തന്നെ കർമ്മ ഫലം അനുഭവിക്കുമെന്ന് നടി ട്വീറ്റുമിട്ടു. വൻ പ്രതീക്ഷകളോടെ തിയറ്ററിലെത്തിയ സിനിമയ്ക്ക് തണുത്ത പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. വിജയ് ദേവരെകാണ്ടയുടെ ആദ്യ ബോളിവുഡ് ചിത്രവുമായിരുന്നു ഇത്.

  Also Read:'എന്നെ ചട്ടം പഠിപ്പിച്ചയാൾ സിനിമയിൽ വേണ്ടെന്ന് ദിലീപ് വാശി പിടിച്ചു'; നടനുമായുള്ള പ്രശ്നത്തെക്കുറിച്ച് വിനയൻ

  Recommended Video

  Liger Movie Theatre Response Kerala | ലൈഗർ സിനിമ പൊട്ടിയോ? | *VOX

  സ്ത്രീ വിരുദ്ധതയുടെ പേരിൽ ഏറെ വിമർശനങ്ങൾ കേട്ട അർജുൻ റെഡി പക്ഷെ വമ്പൻ ഹിറ്റായിരുന്നു. വിജയ് ദേവരകൊണ്ടയുടെ കരിയർ തന്നെ മാറി മറിഞ്ഞത് ഈ ചിത്രത്തിലൂടെയായിരുന്നു. ‌മറു ഭാഷകളിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. ഹിന്ദിയിൽ കബീർ സിം​ഗ് എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്തത്.

  ഷാഹിദ് കപൂറായിരുന്നു ചിത്രത്തിലെ നായകൻ. തമിഴിൽ ആദിത്യ വർമ്മ എന്ന പേരിലും ചിത്രം എത്തി. ധ്രുവ് വിക്രം ആയിരുന്നു ചിത്രത്തിലെ നായകൻ. ലൈ​ഗറിന് ശേഷം ഖുശി ആണ് വിജയ് ദേവരകൊണ്ടയുടെ പുറത്തിറങ്ങാനുള്ള സിനിമ. ചിത്രത്തിൽ സമാന്തയാണ് നായിക. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ആദ്യ സിനിമ ആണിത്.

  Read more about: vijay deverakonda
  English summary
  actress anasuya indirectly criticize vijay deverakonda; says karma will follow you
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X