X
മലയാളം » സിനിമകള്‍ » മധുരരാജ
മധുരരാജ

മധുരരാജ

Drama | 12 Apr 2019 | 2 Mins
Malayalam

2.5 /5 Users

2.5 /5 Filmibeat

മധുരരാജ കഥ

പോക്കിരിരാജയ്ക്കു ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടുമൊന്നിച്ച ചിത്രമാണ് മധുരരാജ. രാജാ എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചയാണ് ചിത്രം. എന്നാല്‍ ചിത്രത്തിന്റെ കഥയും കഥാപശ്ചാത്തലവും ആഖ്യാനരീതിയും പുതിയതാണ്. ആദ്യഭാഗത്തിന് തിരക്കഥ ഒരുക്കിയ ഉദയകൃഷ്ണ തന്നെയാണ് രണ്ടാഭാഗത്തിനും തിരക്കഥ ഒരുക്കിയത്. ഇന്ത്യയ്ക്കകത്തു നിന്നും പുറത്തുനിന്നുമായി വിഫ് എക്‌സ് ഗ്രാഫിക്‌സ് വിദഗ്ദ്ധരാണ് ചിത്രത്തിനായി ഒരുമിച്ചത്. നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് നിര്‍മ്മിച്ച ചിത്രം യു കെ സ്റ്റുഡിയോസ് വിതരണത്തിനെത്തിച്ചത്. 2019 ഏപ്രില്‍ 12നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കേരളത്തിലാകമാനം 261 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. മമ്മൂട്ടിയുടെ മാസ് രംഗങ്ങളും തമാശയും നിറഞ്ഞു നില്‍ക്കുന്നതാണ് ചിത്രത്തിന്റെ ആദ്യ പകുതി. അനുശ്രി, അന്ന രാജന്‍, മഹിമ നമ്പ്യാര്‍, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ജയ്, നെടുമുടി വേണു,വിജയ രാഘവന്‍,സലിം കുമാര്‍,അജു വര്‍ഗീസ്, സിദ്ദിഖ്, നരേന്‍ തുടങ്ങിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. ഛായാഗ്രഹണം ഷാജി കുമാറും സംഗീതം ഗോപി സുന്ദറും നിര്‍വ്വഹിച്ചിരിക്കുന്നു. വൈശാഖിന്റെ സംവിധാനത്തില്‍ 2010ലായിരുന്നു പോക്കിരിരാജ പുറത്തിറങ്ങിയിരുന്നത്. വൈശാഖിന്റെ കരിയറിലെ ആദ്യ ചിത്രം കൂടിയായിരുന്നു പോക്കിരിരാജ. മമ്മൂട്ടിയും പൃഥ്വിരാജും ഏട്ടനും അനിയനുമായിട്ടാണ് ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. ചിത്രത്തിന്റെ ആദ്യ പകുതിയില്‍ പൃഥ്വരാജിന്റെ പ്രകടനമായിരുന്നു മികച്ചു നിന്നതെങ്കില്‍ രണ്ടാം ഭാഗത്തില്‍ മമ്മൂട്ടിയുടെ പെര്‍ഫോമന്‍സായിരുന്നു ചിത്രത്തെ വേറൊരു ലെവലിലെത്തിച്ചിരുന്നത്. പോക്കിരിരാജയായി മമ്മൂട്ടിയെത്തിയപ്പോള്‍ സൂര്യ നാരായണനായിട്ടാണ് പൃഥ്വി എത്തിയിരുന്നത്. തെന്നിന്ത്യന്‍ താരറാണി ശ്രിയാ ശരണായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയിരുന്നത്. നെടുമുടി വേണു,വിജയരാഘവന്‍, സലീംകുമാര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. രാജമാണിക്യത്തിനു ശേഷം മമ്മൂട്ടിയുടെ മറ്റൊരു കരുത്തുറ്റ കഥാപാത്രമായിരുന്നു ചിത്രത്തിലേത്‌. മാസും ക്ലാസും ചേര്‍ന്നൊരു അഭിനയപ്രകടനമാണ് മമ്മൂക്ക ചിത്രത്തില്‍ കാഴ്ചവെച്ചിരുന്നത്. ചിത്രത്തിലെ താരത്തിന്റെ ലുക്കിനും മികച്ച അഭിപ്രായങ്ങളായിരുന്നു ലഭിച്ചിരുന്നത്.
Read More

മധുരരാജ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മധുരരാജ ക്രൂ വിവരങ്ങൾ

സംവിധായകന്‍ വൈശാഖ്
ഛായാഗ്രഹണം ഷാജി കുമാര്‍
സംപാദക NA
സംഗീതം ഗോപി സുന്ദർ
നിര്‍മ്മാതാവ്‌ ടോമിച്ചന്‍ മുളകുപാടം
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മധുരരാജ പാട്ടുകൾ

മധുരരാജ വാർത്തകൾ

മധുരരാജ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

മധുരരാജ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+