X
മലയാളം » സിനിമകള്‍ » മംഗ്ലീഷ്
മംഗ്ലീഷ്

മംഗ്ലീഷ്

Comedy | 27 Jul 2014 | U |
Malayalam

2.5 /5 Users

3 /5 Filmibeat

മംഗ്ലീഷ് കഥ

റെഡ്‌ വൈനിനു ശേഷം സലാം ബാപ്പു സംവിധാനം ചെയ്ത ചിത്രമാണ് മംഗ്ലീഷ്. കരോളിന്‍ ബെക്ക്‌ എന്ന ഹോളണ്ടുകാരിയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക. ഡെച്ച്‌ സിനിമകളിലും, പരസ്യചിത്രങ്ങളിലും കരോളിൻ നേരത്തെ അഭിനയിച്ചിടുണ്ട്. മാലിക്‌ ഭായ്‌ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കൊച്ചിയിലെ ഹാര്‍ബറില്‍ മീന്‍ കച്ചവടത്തിന്റെ ലേലം മുതല്‍ വിവിധ ഇടപാടുകൾ നടത്തി ജീവിക്കുന്ന മാലിക്‌ഭായ്‌ ഏവര്‍ക്കും പ്രിയങ്കരനാണ്‌. ഒരു ദിവസം മിഷേല്‍ എന്ന വിദേശവനിത മാലിക്‌ഭായ്‌യെ കാണുവാനായി ഹാർബറിൽ എത്തുന്നു. മാലിക്‌ പറയുന്നത്‌ മിഷേലിനും മിഷേല്‍ പറയുന്നത്‌ മാലിക്‌ ഭായ്‌ക്കും അറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവര്‍ നേരിടുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ്‌ മംഗ്ലീഷ്‌ എന്ന ചിത്രത്തില്‍ സലാം ബാപ്പു ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. ടിനി ടോം, ജോജോ, വിനയ്‌ ഫോര്‍ട്ട്‌, മുകുന്ദന്‍, സുധീര്‍ കരമന, രാമു, സത്താര്‍, രവീന്ദ്രന്‍, സുനില്‍ സുഖദ, കലിംഗ ശശി, കലാഭവന്‍ റഹ്‌മാന്‍, ചെമ്പില്‍ അശോകന്‍, കലാഭവന്‍ ഹനീഷ്‌,  തുടങ്ങിയവരാണ്‌ മംഗ്ലീഷിലെ മറ്റു പ്രധാന താരങ്ങള്‍. നവാഗതനായ റിയാസാണ് കഥയും, തിരക്കഥയും, സംഭാഷണങ്ങളും തയ്യാറാക്കിയിരിക്കുന്നത്. റഫീഖ്‌ അമ്മഹദ്‌, സന്തോഷ്‌ വര്‍മ്മ എന്നിവരുടെ വരികള്‍ക്ക്‌ ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു.
Read More

മംഗ്ലീഷ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മംഗ്ലീഷ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ സലാം ബാപ്പു
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഗോപി സുന്ദർ
നിര്‍മ്മാതാവ്‌ ഹനീഫ് മുഹമ്മദ്‌
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മംഗ്ലീഷ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

മംഗ്ലീഷ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+